കൊൽക്കത്തയുടെ വിജയ ശില്പി ഹർഷിത് റാണയ്ക്ക് പിഴ ശിക്ഷ. ഹൈദരാബാദ് ബാറ്റർ മായങ്ക് അഗർവാളിനെ പുറത്താക്കിയ ശേഷം നടത്തിയ ആഹ്ളാദ പ്രകടനമാണ് താരത്തിന് വിനയായത്. അഗർവാളിനെ പുറത്താക്കിയ ശേഷം ഫ്ലയിംഗ് കിസ് നൽകിയാണ് അദ്ദേഹത്തെ റാണ പവലിയനിലേക്ക് പറഞ്ഞു വിട്ടത്. മത്സരത്തിന്റെ അവസാന ഓവറിലും റാണയുടെ ആഹ്ളാദ പ്രകടനം അതിര് കടന്നിരുന്നു. ഹെന്റിച്ച് ക്ലാസനെ പുറത്താക്കിയ ശേഷം നടത്തിയ ആഘോഷ പ്രകടനം ഹർഷിതിനെതിരെ വ്യാപക വിമർശനം ഉയർത്തി.
ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഹർഷിത് റാണയ്ക്ക് മാച്ച് ഫീയുടെ 60 ശതമാനമാണ് പിഴ ചുമത്തിയത്. ചുമത്തിയ രണ്ടു കുറ്റങ്ങളും ഹർഷിത് സമ്മതിച്ചിട്ടുണ്ട്. ഐപിഎൽ പെരുമാറ്റ ചട്ടം ആർട്ടിക്കിൾ 2.5 പ്രകാരം ലെവൽ 1 കുറ്റമാണ് താരത്തിനെതിരെ ചുമത്തിയത്.
209 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സിന്റെ പോരാട്ടം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സില്‍ അവസാനിച്ചു.അവസാന ഓവറുകളിൽ ഹെന്റിച്ച് ക്ലാസന് (63) തകര്‍ത്തടിച്ചെങ്കിലും ഹൈദരാബാദിന് വിജയവര കടക്കാനായില്ല.
A flying kiss worth 60% of match fees.. !!!
Harshit Rana charged for this farewell to Mayank Agarwal last night.! #TATAIPL2024 #TATAIPLpic.twitter.com/XpuiPvwClP
— Extraa Cover (@ExtraaaCover) March 24, 2024
“>