തൃശൂരിൽ വികസന നയരേഖയുമായി ബിജെപി; ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിൽ വികസന നയരേഖയുമായി ബിജെപി; ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 06:59 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തൃശൂരിന്റെ സമഗ്ര വികസനം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബിജെപി. നിരവധി മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളുടെ അഭിപ്രായം കേട്ടതിന്റെ അടിസ്ഥാനത്തിലാണ് വികസന രേഖ തയ്യാറാക്കുന്നത്. ജനങ്ങൾക്ക് മുന്നിൽ വികസന രേഖ ബിജെപി ഉടൻ സമർപ്പിക്കും. വികസന നയ രൂപീകരണ യോഗം മെട്രോമാൻ ഡോ. ഇ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി സുരേഷ് ഗോപി, മലപ്പുറം എൻഡിഎ സ്ഥാനാർത്ഥി ഡോ: വി കെ അബ്ദുൾ സലാം എന്നിവരും സന്നിഹിതരായിരുന്നു.

തൃശൂരിന്റെ റെയിൽവേ വികസനത്തിന് മതിയായ പ്രാധാന്യം നൽകുമെന്ന് മെട്രോമാൻ ഈ ശ്രീധരൻ പറഞ്ഞു. തൃശൂരിൽ നിന്നും ഗുരുവായൂർ വരെ മാത്രമുള്ള റെയിൽവേ ലൈൻ തിരുനാവായയിലേക്ക് ദീർഘിപ്പിക്കും. അതിനൊപ്പം തൃശൂർ- ഗുരുവായൂർ ലൈൻ ഇരട്ടിപ്പിക്കാനും അതിനോടൊപ്പം തൃശ്ശൂർ തിരുനാവായ ലൈൻ ഹൈസ്പീഡ് റെയിൽ ആക്കി മാറ്റാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾ മുന്നോട്ട് വെച്ച വികസന നിർദേശങ്ങൾക്ക് മുൻ തൂക്കം നൽകും. തൃശൂരിന്റെ സമഗ്ര വികസനം കേരളത്തിന് തന്നെ മാതൃകയാക്കിത്തീർക്കുമെന്നും സുരേഷ് ഗോപി ഉറപ്പുനൽകി.

തൃശൂരിനെ അന്തർദേശീയ കൾച്ചറൽ സെന്റർ ആക്കി ഉയർത്തുക, തൃശൂരിന് എയിംസ് സാധ്യമാക്കുക, സംസ്ഥാന പാതകളെ നാലുവരി ആക്കി വികസിപ്പിക്കുക, തൃശൂർ നഗരത്തിലെ കുടിവെള്ള വിതരണം, ജലമലിനീകരണം തടഞ്ഞ് അതേ ജലം റീസൈക്ലിംഗ് വഴി പുനരുപയോഗത്തിന് വിനിയോഗിക്കുന്ന പദ്ധതി, ടൂറിസം പ്രമോഷന്റെ ഭാഗമായി പൂരങ്ങളെയും ഉത്സവങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതികൾ, തീരദേശ റെയിൽ യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് വികസന യോഗത്തിൽ ഉയർന്നത്.

Tags: BJPTrissurSURESHGOPIloksaba election
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies