മലപ്പുറം: തിരൂരിൽ തരംതിരിക്കാൻ സൂക്ഷിച്ചിരുന്ന മാലിന്യ കൂമ്പാരത്തിന് വൻ തീപിടിത്തം. നഗരസഭയുടെ പൊറ്റിലാത്തറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തരംതിരിക്കാൻ സൂക്ഷിച്ചിരുന്ന മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം,
തീ പിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. തിരൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.
അതേസമയം താമരശ്ശേരി ചുരത്തിലും വൻ തീപിടിത്തം ഉണ്ടായി. ചുരത്തിലെ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലായി ചിപ്പിലത്തോട് എന്ന സ്ഥലത്തെ അടിക്കാടിനാണ് തീപിടിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.