ബെംഗളൂരു: റോഡിലെ ട്രാഫിക്കിനും കോർപ്പറേറ്റ് ജീവിതത്തിനും പേരുകേട്ട നഗരമാണ് ബെംഗളൂരു. രാജ്യത്തെ പ്രധാന ഐടി നഗരത്തെക്കുറിച്ചുള്ള അഭിപ്രായത്തെ സാധൂകരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുചക്രവാഹനത്തിലെ യാത്രക്കിടയിൽ ലാപ്ടോപ്പിൽ ജോലിചെയ്യുന്ന ഒരു യുവാവിനെയാണ് വീഡിയോയിൽ കാണാം.
യുവാവ് ലാപ്ടോപ് മടിയിൽ വച്ച് ബാലൻസ് ചെയ്താണ് വാഹനം ഓടിക്കുന്നത്. സ്ക്രീനിൽ ചില മീറ്റിംഗുകൾ നടക്കുന്നതും കാണാം. ബെംഗളൂരുവിലെ ജോലിസമ്മർദ്ദമാണ് ഈ വീഡിയോയിൽ കാണുന്നതെന്നാണ് കമന്റുകളിൽ പലരും ചൂണ്ടിക്കാട്ടുന്നത്
‘ബെംഗളൂരു ബിഗിനേഴ്സിന് പറ്റിയതല്ല’ എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുരക്ഷിതമായ യാത്രയെക്കുറിച്ചുളള മുന്നറിയിപ്പുകളും കമന്റുകളിൽ നിറയുന്നുണ്ട്. സ്വന്തം ജോലിയോട് ആത്മാർത്ഥതയും ഉത്തരവാദിത്വവുമുള്ള ചെറുപ്പക്കാരനാണെന്നും ചിലർ ട്രോളുന്നുണ്ട്.
വീഡിയോ പങ്കുവെച്ച് ബംഗലൂരുവിലെ ഗതാഗത കുരുക്കിനെ വിമർശിക്കുന്നവരെയും കാണാം. എന്നാൽ യുവാവിന്റെ പ്രവൃത്തി അപകടകരമാണെന്നും ആരും അനുകരിക്കരുതെന്നും ഉപദേശിക്കുന്നവരുമുണ്ട്.
Bengaluru is not for beginners 😂
(🎥: @nikil_89) pic.twitter.com/mgtchMDryW
— Peak Bengaluru (@peakbengaluru) March 23, 2024