കശ്മീർ താഴ്‌വരയുടെ മനോഹാരിത ആസ്വദിച്ച് നടൻ കുഞ്ചാക്കോ ബോബനും കുടുംബവും. ഭാര്യയ്‌ക്കും മകനും ഒപ്പമുള്ള സ്‌നോ റൈഡിന്റെ വീഡിയോയും ചിത്രങ്ങളും നടൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
സ്വർഗ്ഗത്തിന്റെ മറ്റൊരു പേരാണ് കശ്മീരെന്ന കുറിപ്പൊടെയാണ് വീഡിയോയും ഫോട്ടോയും പങ്കുവെച്ചിരിക്കുന്നത്. യാത്ര അവിസ്മരണീയവും പ്രിയങ്കരവുമാക്കിയതിന് മേജർ രവിയോടുള്ള നന്ദിയും കുഞ്ചാക്കോ ബോബൻ അറിയിക്കുന്നുണ്ട്.
നിരവധി പേരാണ് ഫോട്ടോയ്‌ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷമാണ് മലയാളികൾ കുടുംബ സമേതം കശ്മീരിലെത്താൻ തുടങ്ങിയതെന്നും, കശ്മീരിനെ തിരിച്ച് തന്നതിന് മോദിക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പ്രതികരണങ്ങളും ഇക്കൂട്ടത്തിലുണ്ട്.















