തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വർദ്ധിച്ചു വരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് തൃശൂരിലാണ്. 40 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും ചൂട് കൂടാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച വരെ ചൂട് വർദ്ധിച്ചേക്കാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കൊല്ലം, പാലക്കാട്, ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില. പത്തനംതിട്ടയിൽ 38 ഡിഗ്രി സെൽഷ്യസും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. താപനില കൂടുന്നതിനാൽ ഉഷ്ണകാല രോഗങ്ങളെ കരുതിയിരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.