രാജ്യത്തേക്കാൾ വലുത് കുടുംബമാണെന്ന് പറഞ്ഞ നേതാവുണ്ടായിരുന്നു; ഇന്ന് രാഷ്ട്രത്തിന് പ്രഥമ പരി​ഗണന നൽകുന്ന പ്രധാനമന്ത്രി നമുക്കുണ്ട്: മേജർ രവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്തേക്കാൾ വലുത് കുടുംബമാണെന്ന് പറഞ്ഞ നേതാവുണ്ടായിരുന്നു; ഇന്ന് രാഷ്‌ട്രത്തിന് പ്രഥമ പരി​ഗണന നൽകുന്ന പ്രധാനമന്ത്രി നമുക്കുണ്ട്: മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 06:07 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ബിജെപിയിൽ ചേരാനുള്ള ഏക കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് മേജർ രവി. രാജ്യത്തെക്കാൾ വലുത് മകളാണെന്ന് പറഞ്ഞ ഒരു നേതാവ് നമുക്ക് ഉണ്ടായിരുന്നെന്നും ഇന്നത്തെ സ്ഥിതി അങ്ങനെയല്ലെന്നും മേജർ രവി പറഞ്ഞു. തീവ്രവാദികളോട് വിട്ടുവീഴ്ച ചെയ്യുന്ന നിരവധി നോതാക്കൾ നമുക്ക് ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

‘പലരും പറഞ്ഞ് പരത്തിയിട്ടുള്ളത് മേജർ രവി കമ്യൂണിസ്റ്റോ കോൺ​ഗ്രസോ ആണെന്നാണ്. എന്നാൽ, എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ട് ഒരു പാർട്ടിയുടെ അം​ഗത്വം സ്വീകരിച്ചത് കഴിഞ്ഞ ഡിസംബർ 26-ന് ബിജെപിയുടെ പാർട്ടി അദ്ധ്യക്ഷനായ നദ്ദയിൽ നിന്നാണ്. ഇതിന് മുമ്പ് പല വേദികളിലും പോയത് ഒരു സിനിമാ സംവിധായകൻ എന്ന നിലയിലാണ്. ഞാൻ പി രാജീവിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോയിട്ടുണ്ട്. അവിടെ പോയിട്ട് ഞാൻ മാർക്സിസം എന്താണെന്നും ലെനിനിസം എന്താണെന്നും അല്ല പറഞ്ഞത്. ഞാൻ എനിക്കറിയുന്ന ആ വ്യക്തിയെക്കുറിച്ചാണ് പറഞ്ഞത്.

1988കളിലാണ് ഞാൻ ആദ്യമായി കശ്മീരിൽ യുദ്ധത്തിനായി പോയത്. അന്ന് ജമ്മുവിലെ ഹോം മിനിസ്റ്റർ ആയിരുന്നത് മുഫ്തി മുഹമ്മദ് സെയ്ദി ആയിരുന്നു. അദ്ദേഹത്തിന്റെ മകൾ റുബയ സെയ്ദിയെ തീവ്രവാദികൾ തട്ടികൊണ്ട് പോയിരുന്നു. ഹോം മിനിസ്റ്ററുടെ മകളെ രക്ഷിക്കാനാണ് ഞങ്ങൾ പോയത്. കശ്മീരിലെത്തിയതിന് ശേഷം മൂന്നാം ദിവസം ഇവർ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾ കണ്ടെത്തിയിരുന്നു.

പക്ഷെ, അന്നൊക്കെ ഒരു പ്രവണതയുണ്ടായിരുന്നു ഇവരെയൊക്കെ കണ്ടെത്തിയാലും ഇവർക്കെതിരെ ആക്രമണം നടത്താനുള്ള അനുവാദം ഡൽഹിയിൽ ഇരിക്കുന്നവരോട് ​ചോദിക്കണമായിരുന്നു. മരണത്തെ പോലും മുന്നിൽ കണ്ടാണ് ഇവർക്കെതിരെ പോരാടാൻ പോകട്ടെയെന്ന് ചോദിക്കുന്നത്. രാജ്യത്തെ വിലപേശുന്ന തീവ്രവാദികളെ വധിക്കാൻ, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ, പോകട്ടെയെന്ന് ചോദിക്കേണ്ട ​ഗതികേടായിരുന്നു.

ഡൽഹിയിൽ നിന്നും വന്ന ഓർഡർ വേണ്ടെന്നാണ്. കാരണം, മുഫ്തി മുഹമ്മദ് സെയ്ദിയുടെ മകളെയാണ് ഭീകരർ തട്ടികൊണ്ട് പോയത്. രാജ്യത്തിന്റെ അഭിമാനത്തേക്കാൾ വലുത് മകളാണ്. നിങ്ങൾ ആരും വെടിവെക്കാൻ പോകരുത്. അവർ ഡിമാൻഡ് ചെയ്യുന്നത് എന്താണെങ്കിലും കൊടുത്തേക്കാം. ഇങ്ങനെ വിട്ടുവീഴ്ച ചെയ്യുന്ന നിരവധി ഭരണാധികാരികൾ അന്ന് ഉണ്ടായിരുന്നു. പക്ഷെ, ഇന്ന് അങ്ങനെ അല്ല. ഇന്ന് നമുക്കൊരു പ്രധാനമന്ത്രിയുണ്ട്, നരേന്ദ്ര ദാമോദർദാസ് മോദി.’- മേജർ രവി പറഞ്ഞു.

Tags: MAJOR RAVI
ShareTweetSendShare

More News from this section

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies