തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ദോഹോപദ്രവം ഏൽപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. മൈലക്കര ചരിഞ്ഞാൻകോണം സ്വദേശി ശ്രീരാജ് (21) നെയാണ് പിടികൂടിയത്. വിദ്യാർത്ഥിനിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പിടികൂടിയത്.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ച് മനസിലാക്കിയതിന് ശേഷം വൈദ്യ പരിശോധനയും നടത്തിയിരുന്നു. പിന്നാലെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ദോഹോപദ്രവം ഏൽപ്പിച്ചെന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തത്.