ഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം. ഇതോടെ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 333 രൂപയിൽ നിന്ന് 349 രൂപ ലഭിക്കും. ഹരിയാനയിലും സിക്കിമിലുമാണ് ഏറ്റവും കൂടുതൽ വേതനം. ഈ സംസ്ഥാനങ്ങളിൽ ഉയർന്ന വേതനമായി 374 രൂപ ലഭിക്കും. പുതുക്കിയ വേതനം 2024 ഏപ്രിൽ ഒന്ന് മുതൽ തൊഴിലാളികൾക്ക് ലഭിച്ചു തുടങ്ങും.
മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും തൊഴിലുറപ്പ് വേതനങ്ങൾ
ജമ്മു കശ്മീർ 259, ലഡാക്ക് 259, ജാർഖണ്ഡ് 245, കർണാടക 349. മധ്യപ്രദേശ് 243, മഹാരാഷ്ട്ര 297, മണിപ്പൂർ 272, മേഘാലയ 254, മിസോറം 266, ഒഡിഷ 254, നാഗലാൻഡ് 234, അരുണാചൽപ്രദേശ് 234.
ആന്ധ്രപ്രദേശ് 300, അസം 249, ബിഹാർ 245, ഛത്തീസ്ഗഡ് 243, ഗോവ 356, ഗുജറാത്ത് 280, ഹിമാചൽ പ്രദേശ് ഷെഡ്യൂൾഡ് ഏരിയ 295, ഹിമാചൽ പ്രദേശ് നോൺ ഹിമാചൽ പ്രദേശ് 236
പഞ്ചാബ് 322, രാജസ്ഥാൻ 266, സിക്കിം 249, സിക്കിമിലെ 3 പഞ്ചായത്തുകളിൽ 374, തമിഴ്നാട് 319, തെലങ്കാന 242, ഉത്തരാഖണ്ഡ് 237, വെസ്റ്റ് ബംഗാൾ 250, ആൻഡമാൻ ജില്ല 329, നിക്കോബാർ ജില്ല 347, ദാദ്ര നഗർ ഹവേലി 324, ദാമൻ ആന്റ് ദിയു 324, ലക്ഷദ്വീപ് 315, പുതുച്ചേരി 319 രൂപ.