കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായ ചങ്ങനാശേരി സ്വദേശിനി നിധി കുര്യനാണ് വാകത്താനം പോലീസിന്റെ പിടിയിലായത്.
ചീരഞ്ചിറ സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നിധിയെ അറസ്റ്റ് ചെയ്തത്. പുരാവസ്തു നൽകാമെന്നു പറഞ്ഞ് യുവതി മറ്റ് പലരിൽ നിന്നും പണം തട്ടിയതെന്ന് പോലീസ് പറയുന്നു. വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സോഷ്യൽ മീഡിയയിലും ശ്രദ്ധേയയാണ് നിധി കുര്യൻ. കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്തതിന്റെ വിശേഷങ്ങൾ നിധി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇവർക്ക് സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സും ഉണ്ട്.