രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ്; അഭയാർത്ഥികളെ ചേർത്തുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്: ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ്; അഭയാർത്ഥികളെ ചേർത്തുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്: ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 06:23 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: പൂഞ്ചാലയിലെ ഭകർ ബസ്തിയിൽ പാകിസ്താൻ ഹിന്ദു അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. പൗരത്വ ഭേദഗതി നിയമം ആരെയും വിഭജിക്കാനുള്ളതല്ലെന്നും രാജ്യത്തെ വിഭജിക്കാൻ ഉദ്ദേശിക്കുന്നത് കോൺഗ്രസാണെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

” പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ ചർച്ച ചെയ്യുമ്പോൾ എതിർത്തത് കോൺഗ്രസാണ്. രാജ്യത്തെ വിഭജിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. സിഎഎ ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല എന്ന് കോൺഗ്രസ് മനസിലാക്കുന്നില്ല. സിഎഎയ്‌ക്കെതിരെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ട് ജയ്പൂരിൽ റാലി വരെ സംഘടിപ്പിച്ചു. വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ വിഭജിക്കാൻ കൂട്ട് നിന്നവരാണ് ഇപ്പോഴും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നത്.”- ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മതത്തിന്റെ പേരിൽ കൊടിയ യാതനകൾ അനുഭവിച്ച് കുടിയേറി പാർത്ത നിരവധി വിഭാഗങ്ങളാണ് ചുറ്റുമുള്ളത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയത് ബിജെപിയായിരുന്നു. പരിശ്രമങ്ങൾക്ക് ഫലം കണ്ടുവെന്നും സിഎഎ നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വരാനിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം മാദ്ധ്യമങ്ങളുമായി പങ്കുവച്ചു. രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റുകളിലും പാർട്ടി വിജയിക്കാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹപ്രകാരം തന്നെ ബിജെപി 400 സീറ്റുകളിൽ താമര വിരിയിക്കുമെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വ്യക്തമാക്കി.

Tags: BJPFEATURED2CAA
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies