2024 മാർച്ച് 31 മുതൽ ഏപ്രിൽ 06 വരെയുള്ള (1199 മീനം 18 - മീനം 24 ) ചന്ദ്രരാശി പൊതുഫലം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2024 മാർച്ച് 31 മുതൽ ഏപ്രിൽ 06 വരെയുള്ള (1199 മീനം 18 – മീനം 24 ) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 09:34 am IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം,തിരുവോണം, അവിട്ടം, ചതയം എന്നീ നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ഈ ആഴ്ച ദാമ്പത്യ ജീവിതം സന്തോഷവും ഐക്യവും നിറഞ്ഞതായിരിക്കും. പങ്കാളിയുമായി നല്ല അടുപ്പവും അനുഭവപ്പെടും. തൊഴിൽ മേഖലയിൽ ഈ ആഴ്ച നിങ്ങൾക്ക് ഭാഗ്യം തെളിഞ്ഞേക്കാം. പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള ജോലിയിൽ പുരോഗതി നേടാനും സാധ്യതയുണ്ട്. മാനസിക സംഘർഷങ്ങളും വെല്ലുവിളികളും കുറഞ്ഞ് ഈ ആഴ്ച നിങ്ങൾക്ക് കൂടുതൽ സമാധാനവും സന്തോഷവും അനുഭവപ്പെടും.

കലാകാരന്മാർക്ക് ഈ ആഴ്ച പുതിയ അവസരങ്ങൾ ലഭിക്കാനും മുടങ്ങിക്കിടന്ന പ്രോജക്ടുകൾ പുനരാരംഭിക്കാനും സാധ്യതയുണ്ട്. ചുരുക്കത്തിൽ, ഈ ആഴ്ച വളരെയധികം നേട്ടങ്ങൾ കൊണ്ടുവരുന്ന ഒരു നല്ല ആഴ്ചയായിരിക്കും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ഈ ആഴ്ച ജാഗ്രതയും ശ്രദ്ധയും ആവശ്യമായ ഒരു ആഴ്ചയാണ്. തൊഴിൽ മേഖലയിൽ നിർണായകമായ വഴിത്തിരിവുകൾ ഉണ്ടായേക്കാം. പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള ജോലിയിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്. എന്നാൽ ഈ ആഴ്ച ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ജാഗ്രത പാലിക്കുകയും അവരുടെ ദുരുദ്ദേശ്യങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കുകയും ചെയ്യുക.

ലോൺ, കടബാധ്യതകൾ എന്നിവയിൽ ഏർപ്പെടുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. ചതിയും വഞ്ചനയും സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക. വൃത്തിയുള്ളതും പുതിയതുമായ ഭക്ഷണം മാത്രം കഴിക്കുക.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാകും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. വിവാഹം, പുതിയ അംഗത്തിന്റെ വരവ്, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. അതേസമയം, കുടുംബാംഗങ്ങളുമായി വസ്തു സംബന്ധമായി വാക്കുതർക്കം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. കാര്യങ്ങൾ സംയമനത്തോടെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക.

നിയമപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കുക. കേസ് വഴക്കുകളിൽ അകപ്പെടാനുള്ള സാധ്യതയുണ്ട്. ഈ ആഴ്ച അനാവശ്യ യാത്ര ചെയ്യുന്നത് ഒഴിവാക്കുക. പുതിയ നിക്ഷേപങ്ങൾ നടത്തുന്നത് വളരെ ആലോചിച്ചു മാത്രം ചെയുക.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

കഴിഞ്ഞ വാരങ്ങളെ അപേക്ഷിച്ച് ഈ ആഴ്ച നിങ്ങൾക്ക് കൂടുതൽ ഗുണഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. മാതാപിതാക്കളുമായി അടുപ്പവും അനുഭവപ്പെടും. സാമ്പത്തികമായി ഉണ്ടാകും. സാമ്പത്തികമായി നേരത്തെ ഉണ്ടായിരുന്ന പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ സാധിക്കും. എന്നിരുന്നാലും സ്വത്തുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാര്യങ്ങൾ സംയമനത്തോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക.

ഈ ആഴ്ച പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുയോജ്യമായ സമയമാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. ആരോഗ്യം നന്നായിരിക്കും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ഈ ആഴ്ച വളരെ നല്ലതായിരിക്കും, ജോലിയിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ മാറി പുരോഗതി ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കാനും സ്ഥാനക്കയറ്റം നേടാനും സാധ്യതയുണ്ട്. പലതരത്തിലുള്ള സാമ്പത്തിക സ്രോതസ്സുകൾ വന്നുചേരും. സാമ്പത്തിക ഭദ്രതയും സുസ്ഥിരതയും ഉണ്ടാകും. ശത്രുക്കളിൽ നിന്ന് ഉണ്ടായിരുന്ന അപകടങ്ങൾ ഒഴിവാകും. അവരുടെ ദുരുദ്ദേശ്യങ്ങൾ വിഫലമാകും.

ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും.വാഹന ഭാഗ്യം ലഭിക്കും. പുതിയ വാഹനം വാങ്ങാൻ പറ്റിയ സമയം ആണ്. ആരോഗ്യം നന്നായിരിക്കും. മാനസിക ധൈര്യവും ഉത്സാഹവും വർദ്ധിക്കും. പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

ജാഗ്രതയോടെ ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയേണ്ടുന്ന വാരം ആണ്. ജോലിസ്ഥലത്തും കുടുംബാംഗങ്ങളുടെ ഇടയിലും ചില അപവാദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അവയെ ശാന്തതയോടെയും വിവേകത്തോടെയും നേരിടാൻ ശ്രദ്ധിക്കുക. മാതാവിനോ മാതൃ സ്ഥാനത്ത് ഉള്ളവർക്ക് അരിഷ്ടതയും രോഗാവസ്ഥയും വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. അവരെ കരുതലോടെ പരിചരിക്കുക. വാഹനം ഉപയോഗിക്കുന്നവർ വളരെയധികംശ്രദ്ധയോയോടെ ഓടിക്കുക. അപകടങ്ങൾക്ക് സാധ്യതയുണ്ട്.

പിതൃ സ്ഥാനത്തുള്ളവർക്ക് മരണമോ മരണ സമാനമായ അവസ്ഥയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ ആഴ്ച പുതിയ പദ്ധതികൾ ആരംഭിക്കുന്നത് ഉത്തമമല്ല. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

ധാരാളം സാധ്യതകൾ, അവസരങ്ങൾ വന്നു ചേരുന്ന വാരമാണ്. മാനസിക ധൈര്യം വർദ്ധിക്കുന്നതായി അനുഭവപ്പെടും. കാര്യങ്ങൾ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാൻ നിങ്ങൾക്ക് സാധിക്കും. ചിന്താശേഷി വർദ്ധിക്കുകയും തീരുമാനങ്ങൾ കാര്യക്ഷമമായി എടുക്കാൻ സാധിക്കുകയും ചെയ്യും. പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കാനും നിലവിലുള്ള കാര്യങ്ങളിൽ പുരോഗതി നേടാനും ഈ ആഴ്ച അനുയോജ്യമാണ്. സഹോദരാ സ്ഥാനത്ത് ഉള്ളവർക്ക് ജോലിയിലും പഠനത്തിലും ഉയർച്ച ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ക്ഷമയോടെയും സംയമനത്തോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക. ഈ ആഴ്ച ദൂര യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

ബിസിനസ്സുകാർക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും. വ്യാപാരത്തിൽ പുരോഗതി ഉണ്ടാകും. പുതിയ കരാറുകളിൽ ഒപ്പ് വെക്കാനും പുതിയ അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ക്ഷമയോടെയും സംയമനത്തോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക. നേത്ര സംബന്ധമായും ശിരോ സംബന്ധമായും അസുഖങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. വാതരോഗം ഉള്ളവർ ജാഗ്രത പാലിക്കുക. ദുഃസ്വപ്നങ്ങൾ കാണാൻ സാധ്യതയുണ്ട്. അപ്രകാരം ദുഃസ്വപ്നങ്ങൾ കാണുന്ന പക്ഷം കൃത്യമായും പരിഹാരം ചെയ്യേണ്ടതാകുന്നു.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കും ഈ ആഴ്ച. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. നേരത്തെ ഉണ്ടായിരുന്ന വിള്ളലുകൾ പരിഹരിക്കപ്പെടും. ഈ ആഴ്ച നിങ്ങൾക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകാനും സമ്മാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. ലോട്ടറി, നറുക്കെടുപ്പ് ഒക്കെ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

രുചികരമായ ഭക്ഷണം കഴിക്കാൻ യോഗം കാണുന്നു. പുതിയ അലങ്കാര വസ്തുക്കൾ വാങ്ങാൻ സാധ്യതയുണ്ട്. കലാകാരന്മാർക്ക് ഈ ആഴ്ച അംഗീകാരവും പുരസ്കാരങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. പുതിയ വീട് വാങ്ങാനോ നിലവിലുള്ള വീട് നവീകരിക്കാനോ സാധ്യതയുണ്ട്. സ്വത്ത് വകകളിൽ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

അവിവാഹിതർക്ക് വിവാഹ കാര്യങ്ങളിൽ തീരുമാനം ആകാൻ സാധ്യതയുണ്ട്. ചിലർക്ക് പെട്ടന്നുള്ള വിവാഹം നടക്കാനുള്ള സാധ്യതയും ഉണ്ട്. ആഡംബര ചെലവ് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. വിവാഹിതർക്ക് അന്യസ്ത്രീ ബന്ധം ആരോപിക്കപ്പെടാൻ സാധ്യതയുണ്ട്.മാത്രമല്ല, ഇത്തരം ആരോപണം ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാം.

ദീർഘകാലം ആയിട്ടുള്ള രോഗങ്ങൾ മാറാനുള്ള സാധ്യതയുണ്ട്. ആരോഗ്യം വീണ്ടെടുക്കും. വീടുപണി പൂർത്തീകരിക്കാൻ സാധിക്കും. ജോലിയിൽ ഉയർച്ച ലഭിക്കാനുള്ള സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുവാൻ ശ്രമിക്കുക.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

സന്തോഷവും സംതൃപ്തിയും നൽകുന്ന വാരമായിരിക്കും. വിദേശത്ത് പോകാനുള്ള ആഗ്രഹം സഫലീകരിക്കും. ബന്ധുജനങ്ങളുമായി സമയം ചെലവഴിക്കാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും സാധിക്കും. അവരോടൊപ്പം ഉല്ലാസയാത്രയിൽ പോകാനും സാധ്യതയുണ്ട്. വിവാഹം നടക്കാത്ത യുവതീ യുവാക്കൾക്ക് ഈ ആഴ്ച അനുകൂലമായ വിവാഹ ആലോചനകൾ വന്നുചേരും.

വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക. ഈ ആഴ്ച പുതിയ കാര്യങ്ങൾ ആരംഭിക്കാൻ അനുയോജ്യമാണ്. സർക്കാർ ഭാഗത്തു നിന്ന് അനുകൂലമായ ഫലങ്ങൾ ലഭിക്കും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

ഔദ്യോഗിക വിജയവും വ്യക്തിപരമായ സന്തോഷവും ലഭിക്കുന്ന കാലം ആണ്. ജോലിസ്ഥലത്ത് നിങ്ങൾക്ക് ഈ ആഴ്ച ധാരാളം നേട്ടങ്ങൾ ഉണ്ടാകും. മേലധികാരികളുടെ പ്രീതിയും അംഗീകാരവും ലഭിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തിയും സ്വാധീനവും വർദ്ധിക്കും. ധനനേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അന്യസ്ത്രീകളുമായി ഇടപെടുമ്പോൾ വളരെയധികം സൂക്ഷിക്കുക. അപവാദങ്ങൾ ഉണ്ടാകാനും മാനഹാനി സംഭവിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies