പട്ന: ബിഹാറിൽ ഇൻഡി സഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായി. 40 ലോക്സഭാ സീറ്റുകളിൽ 26ലും ആർജെഡി മത്സരിക്കും. കോൺഗ്രസ് 9 സീറ്റുകളിലും മറ്റ് ഇടത് പാർട്ടികൾ അഞ്ച് സീറ്റിലും മത്സരിക്കും.
കതിഹാർ, കിഷൻഗഞ്ച്, പട്ന സാഹിബ്, സസാരാം, ഭഗൽപൂർ, വെസ്റ്റ് ചമ്പാരൺ, മുസാഫർപൂർ, സമസ്തിപൂർ, മഹാരാജ്ഗഞ്ച് സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക. ബെഗുസാരായി, ഖഗാരിയ, ആർഹ്, കാരക്കാട്ട്, നളന്ദ എന്നിവിടങ്ങളിൽ ഇടതുപക്ഷവും മത്സരിക്കും. ബാക്കിയുള്ള 26 സീറ്റുകളിലായിരിക്കും ആർജെഡി മത്സരിക്കുക.
ബിഹാറിൽ ഏഴ് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഏപ്രിൽ 19, 26, മെയ് 7, 13, 20, 25, ജൂൺ 1 തീയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ജൂൺ 4 നും നടക്കും.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന് നേടാനായത്.