ന്യൂഡൽഹി: കോൺഗ്രസിന് പിന്നാലെ സിപിഐയ്ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിന് പിഴയും പലിശയുമടക്കം 11 കോടി തിരിച്ചടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പഴയ പാൻകാർഡ് ഉപയോഗിച്ചതിലാണ് നടപടി.
നേരത്തെ കോൺഗ്രസിനും നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടക്കം 1,700 കോടി രൂപ അടയ്ക്കാനാണ് നിർദ്ദേശം.