വിഷം ചെന്ന് മരിച്ചതല്ല, കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ​​ഗുണ്ടാത്തലവന്റെ മരണം ഹൃദയാഘാതം മൂലം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

വിഷം ചെന്ന് മരിച്ചതല്ല, കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ​​ഗുണ്ടാത്തലവന്റെ മരണം ഹൃദയാഘാതം മൂലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 09:14 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: യുപി മുൻ എംഎൽഎയും ​ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്ന കുടുംബത്തിന്റെ ആരോപണങ്ങളെ തള്ളുന്ന വിവരങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നത്.

മുഖ്താർ അൻസാരിയെ ഒടുവിൽ ചികിത്സിച്ച റാണി ദുർ​ഗാവതി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ പാനലാണ് പോസ്റ്റ്‌മോർട്ടത്തിന് നേതൃത്വം നൽകിയത്. മുഖ്താർ അൻസാരിയുടെ കുടുംബാം​ഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്. കൂടാതെ മുഴുവൻ പ്രക്രിയയും വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. അൻസാരിയുടെ ആന്തരീകാവയവങ്ങൾ ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വിഷാംശം ഉള്ളിൽ പ്രവേശിച്ചിട്ടുണ്ടോയെന്ന് അറിയാനാണ് വിദ​ഗ്ധ പരിശോധന.

മുഖ്താർ അൻസാരിയുടെ മരണം കൊലപാതകമാണെന്നും ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതാണെന്നും അടക്കമുള്ള നിരവധി അഭ്യൂ​​ഹങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഏറെ നിർണായകമാണ്. ജയിലിൽ കഴിയുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അൻസാരിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

നിലവിൽ അൻസാരിയുടെ മൃതദേഹം, സ്വദേശമായ ഘാസീപൂരിലേക്ക് കൊണ്ടുപോയി. വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് മൃതദേഹം എത്തിച്ചത്. മുഖ്താർ അൻസാരിയുടെ ​ഗുണ്ടാസംഘത്തിലെ പ്രവർത്തകർ സംഘർഷമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്.

യുപിയിലെ മൗവിൽ നിന്ന് അഞ്ച് തവണ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അൻസാരി, 61 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇതിൽ 15ഉം കൊലക്കുറ്റമാണ്. കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലടക്കം പ്രതിയായിരുന്നു ഇയാൾ. 1980കളിലായിരുന്നു ​ഗുണ്ടാസംഘത്തിലേക്ക് അൻസാരി കടന്നുചെല്ലുന്നത്. പിന്നീട് 1990കളോടെ സ്വന്തമായൊരു ​ഗുണ്ടാസംഘത്തെ സൃഷ്ടിച്ചെടുക്കുകയായിരുന്നു അൻസാരി.

Tags: heart attackMukhtar AnsariAutopsy report
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies