രാജ്യത്തിന്റെ പരമോന്നത ബഹുമതി; എൽ.കെ അദ്വാനിയുടെ വസതിയിലെത്തി ഭാരതരത്ന സമ്മാനിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ പരമോന്നത ബഹുമതി; എൽ.കെ അദ്വാനിയുടെ വസതിയിലെത്തി ഭാരതരത്ന സമ്മാനിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 12:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ലാൽകൃഷ്ണ അദ്വാനിക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമു ഞായറാഴ്ച ഭാരതരത്‌ന സമ്മാനിക്കും. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന സമ്മാനിക്കാൻ എൽകെ അദ്വാനിയുടെ വസതിയിൽ രാഷ്‌ട്രപതി എത്തുമെന്നാണ് റിപ്പോർട്ട്. അദ്വാനിയുടെ ആരോ​ഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ വികസനത്തിനായി അദ്വാനി നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

എൽ‌.കെ അദ്വാനിജിക്ക് ഭാരതരത്ന നൽകി ആദരിക്കുമെന്ന കാര്യം പങ്കുവയ്‌ക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. താഴേത്തട്ടിൽ നിന്ന് തുടങ്ങിയ രാഷ്‌ട്രീയ ജീവിതം ആഭ്യന്തരമന്ത്രി എന്ന നിലയിൽ രാഷ്‌ട്രത്തെ സേവിക്കുന്നത് വരെ തുടർന്നു. ആഭ്യന്തര മന്ത്രി, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിം​ഗ് മന്ത്രി എന്ന നിലയിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭവനകൾ വളരെ വലുതാണ്. പാർലമെൻ്ററി കാര്യങ്ങളിൽ‌ അദ്ദേഹം നടത്തിയ ഇടപെടലുകൾ എക്കാലത്തും മാതൃകാപരവും ഉൾക്കാഴ്ചകൾ നൽകുന്നതുമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

1927 നവംബർ 8-ന് ഇന്നത്തെ പാകിസ്താനിലെ കറാച്ചിയിൽ ജനിച്ച അദ്വാനി, ഭാരതീയ ജനതാ പാർട്ടിയുടെ തുടക്കം മുതൽ ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിത്വമാണ്. ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ട പാർലമെന്ററി ജീവിതത്തിൽ, ആദ്യം ആഭ്യന്തര മന്ത്രിയായും അടൽ ബിഹാരി വാജ്‌പേയിയുടെ (1999-2004) മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയായും അദ്വാനി സേവനമനുഷ്ഠിച്ചിരുന്നു.

 

Tags: Droupadi MurmuLK AdvaniBharat Ratna
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies