പട്ടാഴിമുക്ക് അപകടം; അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല; ബ്രേക്കും ഉപയോഗിച്ചില്ലെന്ന് ആർടിഒ എൻഫോഴ്‌സമെന്റിന്റെ പരിശോധനാ റിപ്പോർട്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പട്ടാഴിമുക്ക് അപകടം; അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല; ബ്രേക്കും ഉപയോഗിച്ചില്ലെന്ന് ആർടിഒ എൻഫോഴ്‌സമെന്റിന്റെ പരിശോധനാ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 10:23 am IST
FacebookTwitterWhatsAppTelegram

അടൂർ: പട്ടാഴിമുക്കിൽ കാർ ലോറിയിൽ ഇടിച്ച് നൂറനാട് സ്വദേശിനി അനുജയും ചാരുംമൂട് സ്വദേശി ഹാഷിമും മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. ഇരുവരും സീറ്റ് ബെൽറ്റുകൾ ധരിച്ചിരുന്നില്ലെന്നും കാർ അമിത വേഗത്തിൽ ലോറിയിൽ  ഇടിച്ചുകയറ്റുകയായിരുന്നുവെന്നും ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.

തെറ്റായ ദിശയിൽ നിന്നാണ് കാർ ഇടിച്ചുകയറിയത്. ബ്രേക്ക് ഉപയോഗിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മനപ്പൂർവ്വം ഉണ്ടാക്കിയ അപകടമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്്‌സ്‌മെന്റിന്റെ നിഗമനങ്ങൾ. റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറും.

ലോറിയുടെ മുന്നിൽ ഘടിപ്പിച്ചിരുന്ന ക്രാഷ് ബാരിയർ അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ക്രാഷ് കാരിയറുകൾ നിയമവിരുദ്ധമാണ്. ഇതും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്. അപകടസമയത്ത് ഹാഷിം മദ്യപിച്ചിരുന്നോ എന്നുൾപ്പെടെയുളള കാര്യങ്ങളിൽ ഇനിയും പരിശോധനാ ഫലം വരാനുണ്ട്. ഇരുവരും മനപ്പൂർവ്വം ജീവനൊടുക്കിയതാണെന്ന സംശയം ഉയർന്നെങ്കിലും ഹാഷിം ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

വ്യാഴാഴ്ച രാത്രി 10.45 ഓടെയാണ് അടൂർ – പത്തനാപുരം റോഡിൽ പട്ടാഴിമുക്കിന് സമീപം അപകടം ഉണ്ടായത്. ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു അനുജ. സ്‌കൂളിലെ സഹപ്രവർത്തകരുമൊത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ഹാഷിം വാഹനം തടഞ്ഞുനിർത്തി അനുജയെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.

കോട്ടയത്ത് ലോഡ് ഇറക്കിയ ശേഷം ശിവകാശിക്ക് പോകുകയായിരുന്നു ലോറി. അമിത വേഗതയിൽ തെറ്റായ ദിശയിൽ വന്ന കാർ ലോറിയിൽ ഇടിച്ചുകയറ്റി. വാഹനത്തിൽ പിടിവലി നടന്നതായും കാറിന്റെ ഡോർ പല തവണ തുറന്നുവന്നതായും ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അപകടത്തിൽ സംശയം ജനിപ്പിച്ചത്.

Tags: AccidentHashimAnujaPattazhimukku
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies