ആരെല്ലാം, ആർക്കാണ്, എത്രയൊക്കെയാണ് പണം നൽകിയതെന്ന് ഇന്ന് നിങ്ങൾക്കറിയാം; ഫണ്ടുകളുടെ ഉറവിടം വ്യക്തമായത് ഇലക്ടറൽ ബോണ്ടുകൾ കാരണം: നരേന്ദ്രമോദി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരെല്ലാം, ആർക്കാണ്, എത്രയൊക്കെയാണ് പണം നൽകിയതെന്ന് ഇന്ന് നിങ്ങൾക്കറിയാം; ഫണ്ടുകളുടെ ഉറവിടം വ്യക്തമായത് ഇലക്ടറൽ ബോണ്ടുകൾ കാരണം: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 10:56 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഇലക്ടറൽ ബോണ്ടുകൾ നടപ്പിലാക്കിയത് കാരണം ഓരോ പാർട്ടികൾക്കും ലഭിക്കുന്ന തുകയുടെ ഉറവിടം ഇന്ന് അറിയാൻ സാധിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തന്തി ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിനിടയിലാണ് നരേന്ദ്രമോദിയുടെ പരാമർശം.

2014ന് മുൻപ് തെരഞ്ഞെടുപ്പിൽ ഓരോ പാർട്ടിയും എത്ര പണം ചെലവഴിച്ചുവെന്ന് ഏതെങ്കിലും ഏജൻസി വെളിപ്പെടുത്തുമായിരുന്നോ? ഇലക്ടറൽ ബോണ്ടുകൾക്ക് നന്ദി, ഇപ്പോൾ നമുക്ക് ഫണ്ടിംഗിന്റെ ഉറവിടം കണ്ടെത്താൻ കഴിയുന്നു. ഒരു പദ്ധതിയും പരിപൂർണമല്ലെന്നറിയാം. എന്നിരുന്നാലും അപൂർണതകൾ പരിഹരിക്കാൻ നമുക്ക് സാധിക്കും.- പ്രധാനമന്ത്രി മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ പരസ്യമാക്കിയത് പാർട്ടിക്ക് ഏതെങ്കിലും രീതിയിൽ തിരിച്ചടിയുണ്ടാക്കുമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിനും നരേന്ദ്രമോദി മറുപടി നൽകി. ”എന്തെങ്കിലും തിരിച്ചടിയുണ്ടാകാൻ ഞാൻ എന്താണ് ചെയ്തത്? ഇന്ന് ഇലക്ട്രൽ ബോണ്ടുകളുടെ പേരിൽ കോലാഹലമുണ്ടാക്കുന്നവർ ഭാവിയിൽ അതിന്‌‍റെ പേരിൽ തന്നെ ഖേദിക്കേണ്ടി വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. 2014ന് മുമ്പ് തെരഞ്ഞെടുപ്പിൽ ഒഴുകിയ പണത്തിന്റെ ഉറവിടം ആർ‌ക്കെങ്കിലും കണ്ടെത്താൻ കഴിയുമായിരുന്നോ? ഇലക്ടറൽ ബോണ്ടുകൾ ബിജെപി കൊണ്ടുവന്നു, അതിനാൽ ആരാണ്, ആർക്കാണ്, എത്രയൊക്കെയാണ് പണം നൽകിയതെന്ന് ഇന്ന് നിങ്ങൾക്കറിയാം”- പ്രധാനമന്ത്രി പറഞ്ഞു.

രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടുകളുടെ വിവരങ്ങൾ സുതാര്യമാക്കുന്നതിന് 2017ലാണ് ഇലക്ടറൽ ബോണ്ട് പദ്ധതി കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15ന് പദ്ധതിയിൽ സുപ്രീംകോടതി ഇടപെടുകയും ഫണ്ടിംഗ് ഡാറ്റ പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വിവിധ പാർട്ടികൾക്ക് ലഭിച്ച ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായി.

രാജ്യത്തെ മുൻനിര കോർപ്പറേറ്റുകളിൽ നിന്ന് എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും കോടികൾ ഫണ്ട് ലഭിച്ചതായി കണക്കുകളിൽ വ്യക്തമായിരുന്നു. ഇലക്ടറൽ ബോണ്ടുകളുടെ 84% ബിജെപിക്കായിരുന്നു ലഭിച്ചത്. നല്ല ടിആർപി റേറ്റിം​ഗുള്ള ചാനലിന് മികച്ച നിരക്കിൽ പരസ്യം ലഭിക്കുമെന്നായിരുന്നു ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി നൽകിയ മറുപടി.

ഇലക്ടറൽ ബോണ്ടുകൾ സ്വീകരിച്ചവരിൽ രണ്ടാം സ്ഥാനത്ത് തൃണമൂൽ കോൺഗ്രസാണ്. ടിഎംസിക്ക് 16.2 കോടി രൂപ (9%) ഫണ്ട് ലഭിച്ചു. 5 കോടി രൂപ സ്വീകരിച്ച ഭാരത് രാഷ്‌ട്ര സമിതിയാണ് മൂന്നാമത്.

Tags: Narendra ModiElectoral bondThanthi TV
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies