'ഇതുവരെ ആവശ്യപ്പെട്ടതെല്ലാം ഇന്ത്യ ചെയ്ത് നൽകി'; ഖാലിസ്ഥാൻ ഭീകരനെതിരായ വധശ്രമ ഗൂഢാലോചനയിൽ സംയുക്ത അന്വേഷണമാണ് നടത്തുന്നതെന്ന് യുഎസ് പ്രതിനിധി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇതുവരെ ആവശ്യപ്പെട്ടതെല്ലാം ഇന്ത്യ ചെയ്ത് നൽകി’; ഖാലിസ്ഥാൻ ഭീകരനെതിരായ വധശ്രമ ഗൂഢാലോചനയിൽ സംയുക്ത അന്വേഷണമാണ് നടത്തുന്നതെന്ന് യുഎസ് പ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 09:04 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിനെ അമേരിക്കയിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് അന്വേഷണം നടത്തുന്നതെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി. വിഷയത്തിൽ യുഎസ് സർക്കാർ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ഇന്ത്യൻ ഭരണകൂടം വളരെ കൃത്യമായി തന്നെ ചെയ്ത് നൽകിയതായും അദ്ദേഹം പ്രശംസിച്ചു. ഇത്തരം സംഭവങ്ങൾ ഇന്ത്യ-യുഎസ് ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആരോപണങ്ങളേയും അദ്ദേഹം തള്ളിക്കളഞ്ഞു.

” വിഷയത്തിൽ ഇന്ത്യയിലെ സർക്കാരിനോട് ആവശ്യപ്പെട്ടതെല്ലാം അവർ വളരെ കൃത്യമായി തന്നെ ചെയ്ത് തന്നു. തിരിച്ച് അമേരിക്കയുടെ ഭാഗത്ത് നിന്നും സമാനമായ പ്രതികരണമാണ് ഉണ്ടായത്. ആരോപണങ്ങളിന്മേൽ വളരെ കൃത്യമായ ഇടപെടലുകളാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇരുകൂട്ടരും യോജിച്ച് തന്നെയാണ് ഇതുവരെയും മുന്നോട്ട് പോകുന്നത്.

വിദേശത്ത് താമസിക്കുന്ന ഒരു വ്യക്തിയെ കൊലപ്പെടുത്താൻ മറ്റൊരു രാജ്യത്തിന്റെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകരുത് എന്നത് ന്യായമായ കാര്യമാണ്. എല്ലാ രാജ്യങ്ങൾക്കും ഇത്തരത്തിൽ ഒരു നിയന്ത്രണ രേഖ ഉണ്ടാകും. അത് മറികടന്ന് പ്രവർത്തിക്കാൻ ശ്രമിക്കരുത്. പന്നൂനിന്റെ കൊലപാതകത്തിൽ ആരോപണം ഉയർന്നപ്പോൾ തന്നെ ഇന്ത്യ അന്വേഷണ കമ്മീഷനെ നിയോഗിച്ചു എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.

നിയമപാലനത്തിൽ അനുഭവസമ്പത്തുള്ള മുതിർന്ന ആളുകളെയാണ് അന്വേഷണ കമ്മീഷനിൽ നിയോഗിച്ചിരിക്കുന്നത്. ഇന്ത്യയും വിഷയത്തെ അതീവ ഗൗരവമായി തന്നെയാണ് കാണുന്നത് എന്ന് മനസിലാക്കിയിട്ടുണ്ട്. ഖാലിസ്ഥാൻ ഭീകരരെ കുറിച്ചുള്ള എല്ലാ വിഷയങ്ങളും അമേരിക്കയ്‌ക്ക് നന്നായി അറിയാം. ക്രിമിനൽ സംഘങ്ങളിൽ പെട്ട ആളുകളെ കുറിച്ച് മനസിലാക്കാൻ യുഎസ് അധികാരികൾ ഇന്ത്യൻ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും” അദ്ദേഹം പറഞ്ഞു.

 

 

Tags: Eric GarcettiPannun murder plotUS envoy
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies