വാരണാസി: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഞായറാഴ്ച മാത്രം ആറ് ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തി. ഉത്സവം അല്ലാത്ത കാലയളവിൽ ഒരു ദിവസം ഇത്രയേറെ ഭക്തർ എത്തുന്നത് ഇതാദ്യമായാണ് . ഏറ്റവും കൂടുതൽ ഭക്തർ എത്തിയതും മാർച്ച് മാസത്തിലാണ്.95 ലക്ഷം ഭക്തരാണ് കഴിഞ്ഞ മാസം ക്ഷേത്രത്തിലെത്തിയത് .
മാർച്ച് 31 ന് 6,36,975 ഭക്തർ കാശി വിശ്വനാഥ് ധാമിൽ ദർശനം നടത്തിയതായി കാശി വിശ്വനാഥ് ധാം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) വിദ്യാഭൂഷൺ മിശ്ര പറഞ്ഞു. ‘ ഉത്സവ മാസത്തിലെ എണ്ണം നോക്കുകയാണെങ്കിൽ, ‘ശ്രാവണ’ മാസത്തിൽ (ഓഗസ്റ്റ് 2023) കാശി വിശ്വനാഥധാം സന്ദർശിച്ച എക്കാലത്തെയും പരമാവധി ഭക്തരുടെ എണ്ണം 95,62,206 ആയിരുന്നു. എന്നാൽ 2024 മാർച്ചിൽ 95,63,432 ഭക്തർ ക്ഷേത്രത്തിൽ എത്തി ,” സിഇഒ കൂട്ടിച്ചേർത്തു. മാർച്ച് 18 ന് 5,03,024 ഭക്തരാണ് ക്ഷേത്രത്തിലെത്തിയത് .