യുദ്ധസന്നാഹങ്ങൾ ശക്തിപ്പെടുത്തി ഉത്തര കൊറിയ; സോളിഡ്-ഫ്യുവൽ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയമെന്ന് റിപ്പോർട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുദ്ധസന്നാഹങ്ങൾ ശക്തിപ്പെടുത്തി ഉത്തര കൊറിയ; സോളിഡ്-ഫ്യുവൽ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 08:00 am IST
Facebook
Twitter
WhatsAppTelegram

സോൾ: പുതിയ സോളിഡ്-ഫ്യുവൽ ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ചുവെന്ന റിപ്പോർട്ടുകൾ ശരിവച്ച് ഉത്തരകൊറിയ. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ നേരിട്ട് എത്തി മിസൈൽ പരീക്ഷണം പരിശോധിച്ചുവെന്നാണ് വിവരം. തങ്ങളുടെ പ്രതിരോധ സാങ്കേതിക വിദ്യയുടെ മികവ് വെളിവാക്കുന്നതാണ് പുതിയ പരീക്ഷണമെന്നാണ് ഇവർ അവകാശപ്പെടുന്നത്. രാജ്യത്തിന്റെ പക്കലുള്ള തന്ത്രപ്രധാനമായ ആയുധമെന്നാണ് ഉത്തര കൊറിയൻ മാദ്ധ്യമമായ റോഡോംഗ് സിൻമുൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്.

മിസൈൽ വിക്ഷേപണം വിജയമായിരുന്നുവെന്നും ഇവർ പറയുന്നു. കഴിഞ്ഞ ദിവസം ജപ്പാൻ കടലിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തിരുന്നു. ഉത്തര കൊറിയയുടെ നീക്കത്തെ ശക്തമായി അപലപിച്ച് ദക്ഷിണ കൊറിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ഇന്റർമീഡിയറ്റ് റേഞ്ച് ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണവും നടന്നിരുന്നു.

ഈ വർഷം ഇത് മൂന്നാം വട്ടമാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്തുന്നത്. ജനുവരിയിലും മാർച്ചിലുമാണ് ആദ്യ പരീക്ഷണങ്ങൾ നടന്നത്. ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് യൂൻ സുക് യോളിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മാർച്ചിൽ സോൾ സന്ദർശിച്ചപ്പോഴാണ് അവസാനമായി ഉത്തര കൊറിയ മിസൈൽ വിക്ഷേപണം നടത്തിയത്. ദക്ഷിണ കൊറിയയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ ശക്തമായതോടെയാണ് വീണ്ടും ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്.

ഇരുരാജ്യങ്ങൾക്കുമിടയിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഏത് സമയവും യുദ്ധം ഉണ്ടായേക്കാമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകിയിരുന്നു. 0.001 മില്ലിമീറ്റർ പോലും അതിർത്തി ലംഘനം കണ്ടെത്തിയാൽ ആ നിമിഷം യുദ്ധമാണെന്നാണ് കിം ജോങ് ഉൻ ഭീഷണി മുഴക്കിയിരിക്കുന്നത്. തങ്ങളുടെ പ്രധാന ശത്രുവായിട്ടാണ് ദക്ഷിണ കൊറിയയെ ഉത്തര കൊറിയ പ്രഖ്യാപിച്ചിരിക്കുന്നത്. യുദ്ധത്തിന് മുന്നൊരുക്കങ്ങൾ നടത്തണമെന്നും കിം ജോങ് തന്റെ സൈനികർക്ക് നിർദ്ദേശം നൽകിയിരുന്നു.

 

Tags: North Koreasouth koreaBALISTIC MISSILEFEATURED2
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies