തൃശൂർ: മാതൃഭൂമിയുടെ മുതിർന്ന ലേഖകൻ ജനു ഗുരുവായൂർ (കെ. ജനാർദനൻ ) അന്തരിച്ചു. 72 വയസ്സായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഗുരുവായൂർ കോമത്ത് വീട്ടുവളപ്പിൽ.
നാല് പതിറ്റാണ്ടിലേറെയായി മാതൃഭൂമി ദിനപത്രത്തിന്റെ ഗുരുവായൂർ ലേഖകനായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രശസ്തി ലോകമെമ്പാടും എത്തിക്കുന്നതിൽ മുഖ്യ പങ്കുവെച്ച പത്രപ്രവർത്തകനായിരുന്നു. ചാട്ടുകുളം തെക്കൻ ചിറ്റഞ്ഞൂരിലാണ് താമസം.
ഗുരുവായൂരിന്റെ സാമൂഹ്യ സാംസ്കാരിക, അദ്ധ്യാത്മിക, രംഗങ്ങളിൽ നിറവ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. ഒട്ടനവധി പ്രസ്ഥാനങ്ങളുടെ മുഖ്യ അമരക്കാരനാണ് വിട പയുന്നത്. നാല് പതിറ്റാണ്ടായി ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരസമിതിയുടെ ചെയർമാനുമായിരുന്നു.