തിരുവനന്തപുരം: നടൻ ബൈജുവിന്റെ മകൾ ഡോക്ടർ ഐശ്വര്യ വിവാഹിതയായി. രോഹിത് നായർ ആണ് വരൻ. തിരുവനന്തപുരത്തെ ട്രിവാൻഡ്രെം ക്ലബ്ബിൽ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിവാഹ ചടങ്ങിൽ പങ്കെടുത്ത് നവദമ്പതികളെ അനുഗ്രഹിച്ചു. അദ്ദേഹത്തെ കൂടാതെ നടൻ സുരേഷ് ഗോപിയുടെ ഭാര്യ രാധിക സുരേഷ് ഗോപി, മുൻകാല നടി കാർത്തിക, സംവിധായകൻ ഷാജി കൈലാസ്, ഭാര്യയും നടിയുമായ ആനി ഷാജി കൈലാസ്,
മേനക, സുരേഷ് കുമാർ, പ്രിയദർശൻ, ഭാഗ്യലക്ഷ്മി, മണിയൻ പിള്ള രാജു, സീരിയൽ നടി സോനാ നായർ, മുതിർന്ന നടി കാലടി ഓമന തുടങ്ങിയവർ വിവാഹത്തിന് എത്തിയിരുന്നു.
രഞ്ജിതയുടെയും ബൈജുവിന്റെ മൂത്തമകളാണ് ഐശ്വര്യ. ആമസോൺ കമ്പനിയിൽ എഞ്ചിനീയർ ആണ് വരൻ രോഹിത് നായർ. താരപുത്രിയുടെ വിവാഹ ചിത്രങ്ങൾ സമൂഹമാദ്ധ്യങ്ങളിൽ വൈറലാകുകയാണ്. വിവാഹ വേഷത്തിൽ മകളെ കൈപിടിച്ച് വേദിയിലേയ്ക്ക് ആനയിക്കുന്നതും വീഡിയോയിലുണ്ട്.