ബെംഗളൂരു കഫേ സ്‌ഫോടനം; 18 ഇടങ്ങളിൽ പരിശോധന നടത്തി എൻഐഎ; അന്വേഷണം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെംഗളൂരു കഫേ സ്‌ഫോടനം; 18 ഇടങ്ങളിൽ പരിശോധന നടത്തി എൻഐഎ; അന്വേഷണം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 07:09 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയ കേസിൽ മുഖ്യപ്രതി മുസവിർ ഹുസൈൻ ഷാസിബ് ആണെന്ന് എൻഐഎ. ഇയാൾക്ക് വേണ്ടിയുള്ള എല്ലാ സഹായങ്ങളും ചെയ്ത് നൽകിയത് രണ്ടാം പ്രതിയായ അബ്ദുൾ മത്തീൻ താഹയാണെന്ന് തിരിച്ചറിഞ്ഞതായും എൻഐഎ വ്യക്തമാക്കി. ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 18 ഇടങ്ങളിലാണ് എൻഐഎ സംഘം പരിശോധന നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി.

കർണാടകയിലെ ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി സ്വദേശികളാണ് ഇരുവരും. ഇവരുടേയും, കേസിൽ അറസ്റ്റിലായ മുസമ്മിൽ ഷെരീഫിന്റേയും സ്‌കൂൾ കോളേജ് തലത്തിലെ സുഹൃത്തുക്കളിൽ നിന്നുൾപ്പെടെ വിവരം ശേഖരിച്ച് വരികയാണ്. മാർച്ച് 26നാണ് കേസിൽ മുസമ്മിൽ ഷെരീഫ് അറസ്റ്റിലാകുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും എൻഐഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സാക്ഷികളായി എത്തുന്നവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും എൻഐഎ ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. പിടിയിലായ പ്രതികളുമായി ബന്ധമുള്ള നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്ത് കഴിഞ്ഞു. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നും ഇവർ പറയുന്നു.

കേസിൽ ബിജെപി പ്രവർത്തകൻ കസ്റ്റഡിയിലാണെന്ന തരത്തിൽ കർണാടകയിലെ കോൺഗ്രസ് നേതാക്കൾ വ്യാപകമായി വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നു. എന്നാലിത് നിഷേധിച്ച് എൻഐഎ കുറിപ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ആരേയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും, പ്രതികളെ പരിചയമുള്ള ആളുകളിൽ നിന്ന് വിവരം ശേഖരിക്കാനായി വിളിച്ച് വരുത്തുന്നുണ്ടെന്നും ഇവർ പറയുന്നു. ഇതിന്റെ വിവരങ്ങൾ പുറത്ത് വിടുന്നത് ആളുകളുടെ സുരക്ഷയെ ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സ്ഥിരീകരിക്കാത്ത വാർത്തകൾ കേസ് അന്വേഷണത്തെ തടസ്സപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഇവർ പറയുന്നു.

Tags: NIAFEATURED2Rameshwaram cafe blast
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies