കഴിഞ്ഞ 10 വർഷം ഇന്ത്യയിൽ ഒരു ചുക്കും നടന്നില്ല, ബിജെപിയുടെ ഭരണത്തിൽ നിരാശ മാത്രം: സോണിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഴിഞ്ഞ 10 വർഷം ഇന്ത്യയിൽ ഒരു ചുക്കും നടന്നില്ല, ബിജെപിയുടെ ഭരണത്തിൽ നിരാശ മാത്രം: സോണിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 05:59 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ഭാരതത്തിന്റെ ജനാധിപത്യം തകർച്ചയുടെ വക്കിലാണെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ. രാജ്യത്തിന്റെ ഭരണഘടനയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും സോണിയ പറഞ്ഞു. ജയ്പൂരിൽ നടന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

”കഴിഞ്ഞ പത്ത് വർഷമായി നമ്മുടെ രാജ്യത്ത് എന്ത് മാറ്റങ്ങളാണുണ്ടായത്? എന്താണ് മോദി സർക്കാർ നമ്മുടെ രാജ്യത്തിനായി നടപ്പിലാക്കിയത്? കേന്ദ്രസർക്കാരിന്റെ ഭരണത്തിൽ നിരാശ മാത്രമാണുള്ളത്. സാമ്പത്തിക പ്രതിസന്ധിയും, പണപ്പെരുപ്പവും, സമത്വമില്ലായ്മയുമാണ് നമ്മൾ നേരിടുന്നത്. ഞങ്ങളുടെ പൂർവ്വികർ നേടി തന്ന സ്വാതന്ത്ര്യത്തിൽ അനീതിയുടെ ഇരുട്ട് പടർത്താൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ”.- സോണിയ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ബിജെപിയിലെത്തിയ കോൺ​ഗ്രസ് നേതാക്കളെയും സോണിയ വിമർശിച്ചു. ബിജെപി എല്ലാവരെയും ബലംപ്രയോ​ഗിച്ച് കൊണ്ടുപോവുകയാണെന്നാണ് കോൺ​ഗ്രസ് നേതാവിന്റെ വാദം. സമ്പദ് വ്യവസ്ഥയിൽ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യയെ ആദ്യ അഞ്ചിലേക്ക് എത്തിച്ച് വൻ മുന്നേറ്റമായിരുന്നു ഭാരതം കൈവരിച്ചത്. കൊറോണ മഹാമാരിയുടെ കാലത്ത് വികസിത രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ പോലും ഇന്ത്യ ശക്തമായി നിലകൊണ്ടു. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞുവെന്ന് പ്രചരിപ്പിക്കുകയാണ് കോൺ​ഗ്രസ്. ദരിദ്ര്യരെയും സ്ത്രീകളെയും അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും സോണിയ അവകാശപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമായിരുന്നു കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. നിർധന സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 1 ലക്ഷം രൂപവരെ നൽകുമെന്നാണ് പ്രധാന വാഗ്ദാനങ്ങളിലൊന്ന്. 1,700 കോടി രൂപ നികുതി അടയ്‌ക്കണമെന്നുള്ള ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ.

Tags: CongresssoniaFEATURED2
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies