അഴിമതിയിലും മോശം ഭരണത്തിലും എൽഡിഎഫും യുഡിഎഫും തുല്യരാണെന്ന് ജെപി നദ്ദ; കോഴിക്കോട് ബിജെപി അധ്യക്ഷന് ആവേശോജ്വല സ്വീകരണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഴിമതിയിലും മോശം ഭരണത്തിലും എൽഡിഎഫും യുഡിഎഫും തുല്യരാണെന്ന് ജെപി നദ്ദ; കോഴിക്കോട് ബിജെപി അധ്യക്ഷന് ആവേശോജ്വല സ്വീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 12:00 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: അഴിമതിയിലും മോശം ഭരണത്തിലും എൽഡിഎഫും യുഡിഎഫും തുല്യരാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. അഴിമതികളിൽ ഇരുകൂട്ടർക്കും ഒരുപോലെ പങ്കുണ്ട്. അവരുടെ വീടുകൾ കളളപ്പണം കൊണ്ട് നിറച്ചിരിക്കുകയാണെന്നും ജെപി നദ്ദ പരിഹസിച്ചു. കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി എംടി രമേശിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു ജെപി നദ്ദ.

ജനാധിപത്യത്തിന് പകരം ജനങ്ങളെ കൊള്ളയടിക്കുന്ന ലൂട്ടോക്രസിയാണ് എൽഡിഎഫും യുഡിഎഫും പ്രോത്സാഹിപ്പിക്കുന്നതെന്നും ജെപി നദ്ദ ആരോപിച്ചു. റോഡ് ഷോയിലെ ജനപങ്കാളിത്തം ആത്മവിശ്വാസം നൽകുന്നുവെന്ന് നദ്ദ പറഞ്ഞു. രാജ്യപുരോഗതിയിൽ കേരളവും ഭാഗമാകണം. മോദിയുടെ വികസന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരണം. ഇന്ത്യ ലോകത്തിലെ തന്നെ വലിയ ശക്തിയായി വളരുകയാണ്. എംടി രമേശ് ഉൾപ്പെടെയുള്ള എൻഡിഎ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സ്വർണക്കടത്ത് കേസ് ഓർമയില്ലേ. ഇവിടെ ജനാധിപത്യമല്ല, അഴിമതി ഭരണമാണ് നടക്കുന്നത്. ഇവിടെ എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടുകയാണെങ്കിലും ഡൽഹിയിൽ ഇരുകൂട്ടരും ഒരുമിച്ചാണ്. ഇത് ഹിപ്പോക്രസിയാണ്- ജെപി നദ്ദ വിമർശിച്ചു.

കശ്മീരിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ പറഞ്ഞത് ആർട്ടിക്കിൾ 371 എന്നാണ്. ആർട്ടിക്കിൾ 370 ആണോ 371 ആണോ എന്ന് പോലും അവർക്ക് അറിയില്ല. ഇന്ത്യയുടെ അഖണ്ഡതയെ ആണ് ഇവർ ചോദ്യം ചെയ്യുന്നതെന്നും നദ്ദ വിമർശിച്ചു.

കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കറിനും സ്മൃതി ഇറാനിക്കും പിന്നാലെയാണ് ജെപി നദ്ദയും കേരളത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്. വരും ദിവസങ്ങളിൽ അമിത് ഷായും പ്രചാരണത്തിന് എത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ സ്മൃതി ഇറാനി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായി നടന്ന റോഡ് ഷോയിൽ ഉൾപ്പെടെ പ്രവർത്തകർക്ക് ആവേശം പകർന്നാണ് മടങ്ങിയത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ റോഡ് ഷോയിൽ എസ് ജയശങ്കറും പങ്കെടുത്തിരുന്നു.

Tags: kozhikodendajp naddamt ramsesh
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies