തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് എന്നീ ജില്ലകൾക്കാണ് മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രിക്ക് മുകളിലും കൊല്ലത്ത് 40 ഡിഗ്രിയുമാണ്
നിലവിൽ താപനില രേഖപ്പെടുത്തിയത്.
തൃശൂരിൽ 39 ഡിഗ്രിയും, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ 38 ഡിഗ്രിയുമാണ് ഇന്നത്തെ ചൂട്. താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.