ലോകത്ത് എവിടെ യുദ്ധം നടന്നാലും സമാധാന യാത്ര നടത്തുന്ന ലഹരിക്കൂട്ടമാണ് ഇപ്പോൾ ബോംബ് പൊട്ടി രക്തസാക്ഷികളാകുന്നത് : ജോയ് മാത്യു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകത്ത് എവിടെ യുദ്ധം നടന്നാലും സമാധാന യാത്ര നടത്തുന്ന ലഹരിക്കൂട്ടമാണ് ഇപ്പോൾ ബോംബ് പൊട്ടി രക്തസാക്ഷികളാകുന്നത് : ജോയ് മാത്യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 01:10 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : അന്യന്റെ വാക്കുകളിലെ നിലവിളി കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ് ബോംബ് നിർമ്മാണത്തിനിടെ രക്തസാക്ഷികളാകുന്നതെന്ന് നടൻ ജോയ് മാത്യു. ബോംബുണ്ടാക്കുന്നത് ഗോലി കളിക്കാനല്ല കൊല്ലാൻ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരു തത്വസംഹിതയാണ് കേരളത്തിലെ ചെറുപ്പക്കാരെ കൈയും കാലും അറ്റുപോയവരാക്കുന്നതും സ്വയം പൊട്ടിച്ചിതറിപ്പിക്കുന്നതും.

ഒരാൾക്ക് ഒരു ജീവിതമേയുള്ളൂവെന്നും പൊട്ടിച്ചിതറുന്നതിലൂടെനഷ്ടപ്പെടുന്നത് അവരുടെ നല്ല നാളെകളാണെന്നും ലഹരി അടിമകളായ ഈ ചുടുചോറുവാരികൾക്ക് തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് സഹപാഠിയെ തൂക്കിലേറ്റാനും അയൽക്കാരനെ ബോബെറിഞ്ഞുകൊല്ലാനും ഇവർ മടിക്കാത്തതെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….

മരണാനന്തര ജീവിതം എന്ന ആനമണ്ടത്തര സ്വപ്നവും കെട്ടിപ്പിടിച്ച് അരുണാചലിൽപ്പോയി ഹരാകീരി (ശരീരത്തിൽ സ്വയം കത്തികുത്തിയിറക്കി ആത്മഹത്യ ചെയ്യുന്ന ജപ്പാനീസ് രീതി )നടത്തിയവരും ‘അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുന്ന’ കാലമായ കമ്മ്യൂണിസമെന്ന ഗോളാന്തര കെട്ടുകഥയിലേക്ക് സ്വയം പൊട്ടിച്ചിതറിയ ബോംബ് നിർമ്മാണ തൊഴിലാളികളും യാഥാർത്ഥത്തിൽ ഒരേ അന്ധവിശ്വാസത്തിന്റെ ഇരുവശങ്ങളാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം .

എന്നാൽ അങ്ങിനെയല്ല.
പുനർജന്മമോഹികൾ സ്വയംഹത്യ ചെയ്തതാണെങ്കിൽ രണ്ടാമത്തെ കൂട്ടർ അന്യന്റെ വാക്കുകളിലെ സംഗീതമല്ല നിലവിളിയാണ് കേൾക്കാൻ ഇഷ്ടപ്പെടുന്നത് എന്നിടത്താണ് പ്രശനം.
രണ്ടുകൂട്ടർക്കും ഒരു കാര്യത്തിൽ മാത്രമാണ് യോജിപ്പുള്ളത് ,ഭൂമിയെന്ന ഈ സുന്ദര ഗോളത്തിൽ ജീവിക്കാൻ ഇരുകൂട്ടർക്കും താൽപ്പര്യമില്ല എന്നതാണത് .

ബോംബുണ്ടാക്കുന്നത് ഗോലി കളിക്കാനല്ല കൊല്ലാൻ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരു തത്വസംഹിതയാണ് കേരളത്തിലെ ചെറുപ്പക്കാരെ കൈയും കാലും അറ്റുപോയവരാക്കുന്നതും സ്വയം പൊട്ടിച്ചിതറിപ്പിക്കുന്നതും.
ഒരാൾക്ക് ഒരു ജീവിതമേയുള്ളൂവെന്നും
പൊട്ടിച്ചിതറുന്നതിലൂടെ
നഷ്ടപ്പെടുന്നത് അവരുടെ നല്ല നാളെകളാണെന്നും ലഹരി അടിമകളായ ഈ ചുടുചോറുവാരികൾക്ക് തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടാണ് സഹപാഠിയെ തൂക്കിലേറ്റാനും അയൽക്കാരനെ ബോബെറിഞ്ഞുകൊല്ലാനും ഇവർ മടിക്കാത്തത്.

ലോകത്ത് എവിടെ യുദ്ധം നടന്നാലും ഈ ലഹരിക്കൂട്ടം നമ്മുടെ നാട്ടിൽ സമാധാന യാത്രകൾ നടത്തും.കവികൾ കവിതയെഴുതി പത്രമാസികകളും സ്വന്തം പള്ളയും നിറയ്‌ക്കും .പാർട്ടി വാലാട്ടികളായ അക്കാദമിക് ബുജികളും സ്ത്രീ വാദികളും പ്രഭാഷണ പരമ്പരയുമായി തെക്കുവടക്ക് പായും.അത് അവരുടെ ലാഭത്തിന്റെ കണക്ക്.എന്നാൽ നഷ്ടത്തിന്റെ കണക്കെടുത്തലോ അത് കൈപ്പത്തി അറ്റുപോയവന്റെയും പൊട്ടിച്ചിതറി മരണംപൂകിയവന്റെയും വീട്ടുകാർക്ക് മാത്രം.

Tags: CPMJOY MATHEW
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies