പാർട്ടിക്ക് വേണ്ടി ബോംബുണ്ടാക്കി മരിക്കുന്നവരെ രക്തസാക്ഷികളാക്കുകയാണ് സിപിഎം; വത്സൻ തില്ലങ്കേരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടിക്ക് വേണ്ടി ബോംബുണ്ടാക്കി മരിക്കുന്നവരെ രക്തസാക്ഷികളാക്കുകയാണ് സിപിഎം; വത്സൻ തില്ലങ്കേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 09:58 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: പാർട്ടിക്ക് വേണ്ടി ബോംബുണ്ടാക്കുന്നതിനിടെ മരിക്കുന്നവരെ രക്തസാക്ഷികളാക്കുകയാണ് സിപിഎമ്മെന്ന് വത്സൻ തില്ലങ്കേരി. കഴിഞ്ഞ ദിവസം ബോംബ് നിർമാണത്തിനിടെ പാനൂരിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശനം നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു വത്സൻ തില്ലങ്കേരി. പാർട്ടിക്ക് ഇവരുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് സംസ്‌കാര ചടങ്ങിലുൾപ്പെടെ സിപിഎം നേതാക്കൾ പങ്കെടുത്തത്.

തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് മാത്രമാണ് ഇവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം പറയുന്നതെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് നടന്നതുകൊണ്ട് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ബന്ധമില്ലെന്ന് അവർ പറയുന്നത്. പാർട്ടിയുടെ നേതാക്കൻമാർ അവിടെ പോയത് തെരഞ്ഞെടുപ്പ് ആയതുകൊണ്ട് ഞങ്ങൾ ഇതൊക്കെ പറയുമെന്നും ഇലക്ഷൻ കഴിഞ്ഞാൽ കിട്ടേണ്ട സഹായങ്ങളൊക്കെ പാർട്ടി എത്തിക്കുമെന്നും പറയാൻ വേണ്ടിയാണ്. അല്ലാതെ പാർട്ടി ഒരിക്കലും തളളിപ്പറയില്ല. ബന്ധമില്ലെന്ന് അവർക്ക് പറയാനാകില്ലെന്നും വാർത്തയോട് പ്രതികരിക്കവേ ജനം ടിവിയോട് വത്സൻ തില്ലങ്കേരി പറഞ്ഞു.

ഇതിന് മുൻപ് ഇതേപോലെ നിരവധി സ്‌ഫോടനങ്ങളിൽ പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടവരുടെ വീടുകളിലും സിപിഎം നേതാക്കൾ എത്തി അവർക്ക് രക്തസാക്ഷി പരിവേഷം നൽകിയിട്ടുണ്ട്. കതിരൂരിൽ പുല്ലിയോട് എന്ന സ്ഥലത്ത് ഇതേ രീതിയിൽ കൊല്ലപ്പെട്ടവരുടെ ചരമവാർഷികദിനം രക്തസാക്ഷിത്വ ദിനമായി പാർട്ടി ഔദ്യോഗികമായി ആചരിച്ചു വരുന്നുണ്ടെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.

പാർട്ടിക്ക് സെൽഫ് ഡിഫൻസ് (എസ്ഡി) എന്ന പ്രതിരോധ സേനയുണ്ട്. പി ജയരാജന്റെ നേതൃത്വത്തിലുളള അവരാണ് ബോംബ് നിർമാണവും സംഭരണവും ഒക്കെ നടത്തുന്നത്. എസ്ഡി സേനയിലെ സജീവ അംഗങ്ങളാണ് ഷെറിനും മറ്റും. വർഷങ്ങളായി യാതൊരു സംഘർഷവുമില്ലാത്ത സാഹചര്യത്തിൽ ബോംബ് നിർമാണം എന്തിനാണ് നടത്തിയതെന്നാണ് സിപിഎം വിശദീകരിക്കേണ്ടതെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.

Tags: സിപിഎംകണ്ണൂർവത്സൻ തില്ലങ്കേരിസെൽഫ് ഡിഫൻസ്ബോംബ്
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies