തിരുവനന്തപുരം : ഓട്ടോ റിക്ഷ പെർമിറ്റുമായി ബന്ധപ്പെട്ട് താനിട്ട പോസ്റ്റിന്റെ പേരിൽ സൈബർ ആക്രമണം നടത്തുന്ന ഇടതുപക്ഷ പ്രവർത്തകർക്കെതിരെ അഖിൽ മാരാർ . കേന്ദ്രം വർദ്ധിപ്പിച്ച ഫീസ് ആരാ വാങ്ങി കീശയിൽ ആക്കുന്നതെന്നും , വർദ്ധനവിനെതിരെ സാധാരണക്കാർ നൽകിയ കേസിനു ഹൈക്കോടതി സ്റ്റേ കൊടുത്തപ്പോൾ അതിനെതിരെ പോയത് പിണറായി വിജയൻ സർക്കാരല്ലേയെന്നും അഖിൽ മാരാർ ഫേസ്ബുക്ക് വീഡിയോയിൽ ചോദിക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ ഇട്ട പോസ്റ്റിന്റെ പേരിൽ സഖാക്കൾ ആറാട്ട് നടത്തുകയാണെന്നും , എന്നാൽ സത്യം എന്താണെന്ന് പോലും അവർ മനസിലാക്കുന്നില്ലെന്നും അഖിൽ മാരാർ പറയുന്നു . കേന്ദ്രം വർദ്ധിപ്പിച്ച പണം വാങ്ങി കീശയിൽ ആക്കുന്നത് പിണറായി വിജയൻ സർക്കാരാണ് . അതിനെതിരെ സാധാരണക്കാർ ഹൈക്കോടതിയിൽ പോയപ്പോൾ സ്റ്റേ ലഭിച്ചു .
ഇപ്പോൾ ആ സ്റ്റേ റദ്ദാക്കാൻ നടക്കുന്നത് ഈ പിണറായി സർക്കാരാണ് . നിനക്കൊക്കെ കുറച്ച് ആമ്പിയർ ഉണ്ടെങ്കിൽ അതിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കൂ , ഒരു വാക്ക് എങ്കിലും പറയൂ . മുൻ കാല പ്രാബല്യത്തോടെ വർദ്ധനവ് നടപ്പാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം . അത് നടപ്പാക്കാൻ പറ്റില്ലെന്ന് പറയാൻ തന്റേടമുണ്ടോയെന്നും അഖിൽ മാരാർ ചോദിക്കുന്നു .