കൊച്ചി: വീണ്ടും കുതിച്ച് സ്വർണവില. ഗ്രാമിന് 30 രൂപ വർദ്ധിച്ച് 6,565 രൂപയായി. പവന് 240 രൂപ വർദ്ധിച്ച് 52,520 രൂപയായി.
തുടർച്ചയായി രണ്ട് ദിനം റെക്കോർഡ് വിലയിലായിരുന്നു വ്യാപാരം. പവന് 52,280 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. . രാജ്യാന്തര വിപണിയിലെ വിലകയറ്റമാണ് ഞൊടിയിടയിൽ സ്വർണ വില ഉയരാൻ കാരണം. വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.