കൊച്ചി: കുതിപ്പ് തുടർന്ന് സ്വർണനിരക്ക്. ഇന്ന് ഒരു ഗ്രാമിന് 80 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 6,575 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്. പവന് 640 രൂപ വർദ്ധിച്ച് 52,600 രൂപയായി.
കഴിഞ്ഞ അഞ്ച് ദിവസത്തോളമായി തുടർച്ചയായി സ്വർണ വില കുതിപ്പിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോർഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലകയറ്റമാണ് ഇതിന് പിന്നിൽ.