ഇന്നലെ കൊൽക്കത്തയും ചെന്നൈയും ഏറ്റുമുട്ടിയ മത്സരത്തിലെ ഒരു കൗതുക സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എപ്പോഴോക്കെ ചെന്നൈയുടെ മുൻ നായകൻ ധോണി ബാറ്റ് ചെയ്യാൻ ഗ്രൗണ്ടിലിറങ്ങുമോ ആരാധകർ ഗ്യാലറിയിൽ വലിയ ആരവം തീർക്കും.ഇന്നലെയും താരം ബാറ്റിംഗിനിറങ്ങിയിരുന്നു. ഇതിനിടെ മറ്റാെരു കൗതുക സംഭവവും അരങ്ങേറി. ദുബെ പുറത്തായി ഡക്കൗട്ടിലേക്ക് പോകുമ്പോൾ ആര് ബാറ്റിംഗിനിറങ്ങുമെന്നാെരു കൗതുകമുണ്ടായിരുന്നു.
പെട്ടെന്ന് പവലിയനിൽ നിന്ന് പാഡ് കെട്ടിയ രവീന്ദ്ര ജഡേജയാണ് ഇറങ്ങിവന്നത്. ഉടനെ സ്റ്റേഡിയം നിശ്ബദമായി. എന്നാൽ ജഡേജ വന്നപാടെ തിരികെ പോവുകയായിരുന്നു. ചെന്നൈ ആരാധകരെ കളിപ്പിക്കാനാണ് താരം ബാറ്റുമായി ഇറങ്ങിയത്. ഡക്കൗട്ടിലിരുന്ന മറ്റു താരങ്ങളും ഇത് കണ്ടു ചിരിക്കുന്നുണ്ടായിരുന്നു.
ജഡേജ കയറിപ്പോയ പിന്നാലെ ധോണി ഗ്രൗണ്ടിലിറങ്ങി, ആരാധകർ ആർപ്പുവിളിച്ചാണ് മുൻ ക്യാപ്റ്റനെ വരവേറ്റത്.ആരാധകരിൽ ആരോ പകർത്തിയ വീഡിയോയയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മത്സരത്തിൽ ചെന്നൈ ഏഴു വിക്കറ്റിന് ജയിച്ചിരുന്നു. ജഡേജ നാവോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
Jaddu’s cute tease and Thala’s fan-service entry! What an explosive experience 😭💛 This is what we’re here for 💥💛#Thala #Dhoni #MSDhoni #CSK #CSKvKKR pic.twitter.com/lUiOMyMJfV
— Anirudh (@anirudhsriraman) April 8, 2024
“>