അര നൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ദൈർഘ്യമേറിയ അത്യപൂർവ്വ സൂര്യഗ്രഹണത്തിനാണ് ഇന്നലെ ലോകം സാക്ഷ്യം വഹിച്ചത്. എന്നാൽ ഭൂമിയിൽ നിന്നുള്ള ചിത്രങ്ങൾ മാത്രമല്ല, ബഹിരാകാശത്ത് നിന്നും സൂര്യഗ്രഹണത്തിൻറെ ചിത്രങ്ങൾ പകർത്തി.
ഇലോൺ മസ്കിന്റെ എയ്റോസ്പേസ് കമ്പനിയായ സ്പേസ്എക്സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹമാണ് സൂര്യഗ്രഹണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. 21 സെക്കൻഡ് നീണ്ട് നിൽക്കുന്നതാണ് വീഡിയോ. ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കമ്പനി മുതലാളി മസ്ക് ഇതേ സമയം വടക്കേ അമേരിക്കയിൽ ദശലക്ഷകണക്കിന് ആളുകൾക്കൊപ്പം സൂര്യഗ്രഹണം ദർശിച്ചു.
Was cool to see the eclipse from Austin. ~27 years before it happens here again. pic.twitter.com/lYNfBIyjb5
— Elon Musk (@elonmusk) April 8, 2024
സൂര്യഗ്രഹണം ദൃശ്യമാകുന്നതിന്റെ ചിത്രങ്ങൾ നാസയും ഒപ്പിയെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യാത്രികരും വീഡിയോ പകർത്തി.
Ever seen a total solar #eclipse from space?
Here is our astronauts’ view from the @Space_Station pic.twitter.com/2VrZ3Y1Fqz
— NASA (@NASA) April 8, 2024
നാസയുടെ ഫ്ലൈറ്റ് എഞ്ചിനീയർമാരായ മാത്യു ഡൊമിനിക്കും ജീനെറ്റ് എപ്പും തെക്കുകിഴക്കൻ കാനഡയിൽ നിന്ന് 260 മൈൽ ഉയരത്തിൽ പരിക്രമണം ചെയ്യുന്നതിനിടെയാണ് ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിച്ചത്.
പ്രാദേശിക സമയം രാവിലെ 11.07-ന് മെക്സികോയിലാണ് സൂര്യഗ്രഹണം ആദ്യമായി ദൃശ്യമായത്. ഏകദേശം നാല് മിനിറ്റോളം ഇരുട്ട് മൂടി. ശരവേഗത്തിൽ ചന്ദ്രന്റെ നിഴൽ കാനഡ തീരം വഴി അമേരിക്കയിലെത്തി.