അഴിമതിയിൽ നിന്നും കുടുംബാധിപത്യത്തിൽ നിന്നും 2014ൽ രാജ്യം സ്വാതന്ത്ര്യം നേടി; 10 വർഷം കൊണ്ട് രാജ്യത്തുണ്ടായ വികസനം വളരെ വലുതാണെന്ന് അനുരാഗ് താക്കൂർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഴിമതിയിൽ നിന്നും കുടുംബാധിപത്യത്തിൽ നിന്നും 2014ൽ രാജ്യം സ്വാതന്ത്ര്യം നേടി; 10 വർഷം കൊണ്ട് രാജ്യത്തുണ്ടായ വികസനം വളരെ വലുതാണെന്ന് അനുരാഗ് താക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 05:54 am IST
FacebookTwitterWhatsAppTelegram

കാൻഗ്ര: അഴിമതി നിറഞ്ഞ ഒരു കുടുംബം നയിച്ച പാർട്ടിയിൽ നിന്ന് 2014ലാണ് രാജ്യം സ്വാതന്ത്ര്യം നേടിയതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. 2014ലാണ് ഇന്ത്യക്ക് ശരിക്കുള്ള സ്വാതന്ത്ര്യം കിട്ടിയതെന്ന് 2022ൽ കങ്കണ റണാവത്ത് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ ഉയർത്തിക്കാട്ടി മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

” അഴിമതി നിറഞ്ഞ ഒരു സർക്കാരിൽ നിന്നാണ് ഈ രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചത്. പല രീതിയിൽ സ്വാതന്ത്ര്യം ലഭിക്കാം. അഴിമതിയിൽ നിന്നും, രാജ്യം നേരിട്ട അരക്ഷിതാവസ്ഥയിൽ നിന്നും, കോൺഗ്രസിൽ നിന്നും, കുടുംബത്തിന് വേണ്ടി മാത്രമുള്ള പാർട്ടികളിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം ലഭിച്ച് കഴിഞ്ഞ് കഴിഞ്ഞു. ഇനിയും ചില ഇടങ്ങളിൽ നിന്ന് കൂടി സ്വാതന്ത്ര്യം ലഭിക്കാനുണ്ടെന്നും” അനുരാഗ് താക്കൂർ പറഞ്ഞു.

കേന്ദ്രസർക്കാർ പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കളിൽ നല്ലൊരു ശതമാനവും എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ” കിസാൻ സമ്മാൻ നിധിക്ക് കീഴിൽ കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതം ലഭിക്കുന്നുണ്ട്. ഇതിൽ 80 ശതമാനം പേരും എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുകളില്ലാത്ത സാധാരണക്കാർക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചു. ഇതിന്റേയും 40 ശതമാനം ഗുണഭോക്താക്കൾ എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽപ്പെട്ടവരാണ്.

കഴിഞ്ഞ 10 വർഷം കൊണ്ട് രാജ്യത്തുണ്ടായ വികസനവും മാറ്റങ്ങളും ചെറുതല്ല. പ്രധാനമന്ത്രി വീണ്ടും അധികാരത്തിൽ എത്തിയാൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. 2014 വരെ രാജ്യത്ത് 7 എയിംസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്നത് 22 ആയി മാറി. മെഡിക്കൽ കോളേജുകളുടെ എണ്ണം 384ൽ നിന്ന് 706 ആയി ഉയർന്നു. മെട്രോ വഴി 20 നഗരങ്ങളെ ബന്ധിപ്പിച്ചു. 2014 വരെ 20,000 കിലോമീറ്റർ റെയിൽവേ ട്രാക്ക് ആണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 41,000 കിലോമീറ്ററിലേക്ക് ഉയർന്നുവെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: CongressBJPkankanaanurag thackur
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies