ജനംടിവി സംഘത്തിനെതിരായ സിപിഎം ആക്രമണം; "വ്യത്യസ്ത അഭിപ്രായമുള്ളവരുടെ നാവടക്കാൻ കായികമായി ആക്രമിക്കുന്നത് ഫാസിസ്റ്റ് രീതി"; അപലപിച്ച് കെ.കെ രമ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനംടിവി സംഘത്തിനെതിരായ സിപിഎം ആക്രമണം; “വ്യത്യസ്ത അഭിപ്രായമുള്ളവരുടെ നാവടക്കാൻ കായികമായി ആക്രമിക്കുന്നത് ഫാസിസ്റ്റ് രീതി”; അപലപിച്ച് കെ.കെ രമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 01:16 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വടകരയിൽ നടന്ന തെരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ ജനംടിവിയുടെ പ്രോഗ്രാം മേധാവി അനിൽ നമ്പ്യാരെ കായികമായി ആക്രമിക്കാൻ നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വടകര എംഎൽഎ കെ.കെ രമ. രാഷ്‌ട്രീയമായി വ്യത്യസ്ത അഭിപ്രായങ്ങൾ പറയാനും അത് പ്രചരിപ്പിക്കാനും ജനാധിപത്യത്തിൽ എല്ലാവർക്കും അവകാശമുണ്ട്. തങ്ങൾക്ക് വിയോജിപ്പുള്ളവരുടെ നാവടക്കാൻ കായികമായി ആക്രമിക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രത്യേകിച്ച് മാദ്ധ്യമപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും ആക്രമണത്തെ അപലപിച്ച് കെ.കെ. രമ ചൂണ്ടിക്കാട്ടി.

രാഷ്‌ട്രീയമായ വിയോജിപ്പുകൾ വിയോജിപ്പുകളായി നിലനിർത്തിക്കൊണ്ട് തന്നെ ജനാധിപത്യപരമായ സംവാദങ്ങളാണ് നാട്ടിൽ നടക്കേണ്ടത്. ഇതിൽ തടസം നിൽക്കുന്നത് ഏതുവിഭാഗമായാലും അവർക്കെതിരായ ശക്തമായ പ്രതിഷേധം സമൂഹത്തിൽ ഉയർന്നു വരണം. വടകരയിലെ ആക്രമണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും വടകര എംഎൽഎ ആവശ്യപ്പെട്ടു.

വടകരയിൽ ജനംടിവി സംഘടിപ്പിച്ച ജനസഭ പരിപാടിക്കിടയിൽ വച്ചായിരുന്നു സിപിഎം പ്രവർത്തകരുടെ അതിക്രമം. തുടർന്ന് അവതാരകൻ അനിൽ നമ്പ്യാർക്കും റീജിയണൽ ചീഫ് അരുൺ കൊടുങ്ങൂരിനും മർദ്ദനമേറ്റിരുന്നു. സിപിഎമ്മിന് അനുകൂല വാർത്തകൾ നൽകാത്തവരെയും ഇടതു നിലപാടുകളെ കണ്ണടച്ച് പിന്തുണയ്‌ക്കാത്തവരെയും എതിർക്കുന്ന സിപിഎമ്മിന്റെ വൃത്തികെട്ട മനോഭാവമാണ് വടകരയിൽ പ്രകടമായതെന്നും ഈ ആക്രമണ മനോഭാവം ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും എൻഡിഎയുടെ വടകര ലോക്സഭാ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണനും അഭിപ്രായപ്പെട്ടു.

Tags: Janam TVvadakara
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies