കുടുംബ പ്രേക്ഷകർ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് ജയ്ഗണേഷ്. ചിത്രം തിയേറ്ററുകളിലെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മാളികപ്പുറത്തിന് ശേഷം തിയറ്ററുകളിൽ സൂപ്പർഹിറ്റ് ഒരുക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രമെന്ന പ്രതീക്ഷയിലാണ് ആരാധകർ . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
മലയാളികൾക്ക് വിഷുകൈനീട്ടവുമായെത്തുന്ന ചിത്രത്തിന് ഇതിനോടകം വൻ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തിൽ ഒരിടവേളക്ക് ശേഷം ജോമോളും അഭിനയിക്കുന്നു. മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജാണ് നിർവ്വഹിക്കുന്നത്.