പാനൂർ സ്ഫോടനക്കേസ്; ബോംബ് നിർമ്മിക്കാനുള്ള വസ്തുക്കൾ എത്തിയത് എവിടെ നിന്ന്? വാങ്ങിയത് ഷിജാലും ഷിബിൻ ലാലും; കൂടുതൽ വിവരങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാനൂർ സ്ഫോടനക്കേസ്; ബോംബ് നിർമ്മിക്കാനുള്ള വസ്തുക്കൾ എത്തിയത് എവിടെ നിന്ന്? വാങ്ങിയത് ഷിജാലും ഷിബിൻ ലാലും; കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 09:03 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ‌: പാനൂർ സ്ഫോടന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബോംബ് നിർമ്മിക്കാനവശ്യമായ വസ്തുക്കൾ വാങ്ങിയത് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഡിവൈഎഫ്ഐ ഭാരവാഹിയായ ഷിജാലും ഷിബിൻ ലാലുമാണ് ബോംബ് നിർമ്മാണ വസ്തുക്കൾ വാങ്ങിയത്. കല്ലിക്കണ്ടിയിൽ നിന്നാണ് ബോംബിനുള്ള സ്റ്റീൽ പാത്രങ്ങൾ വാങ്ങിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. സ്ഫോടക വസ്തുക്കൾ എവിടെ നിന്നെത്തിച്ചുവെന്നതിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

ഇന്നലെ പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. രാഷ്‌ട്രീയ എതിരാളികൾക്കെതിരെ പ്രയോ​ഗിക്കാൻ ലക്ഷ്യമിട്ടാണ് പ്രതികൾ ബോംബ് നിർമ്മിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രതികൾക്ക് ജാമ്യം നൽകിയാൽ രാഷ്‌ട്രീയ സംഘർഷത്തിന് സാധ്യതയുണ്ട്. മുഴുവൻ പ്രതികളുടെയും അറിവോട് കൂടിയായിരുന്നു ബോംബ് നിർമ്മാണമെന്നും റിമാൻഡ് റിപ്പോർ‌ട്ടിൽ പറയുന്നു.

​ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിർമ്മാണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. എന്നാൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ എങ്ങനെ ​ഈ സംഘത്തിൽ ഉൾപ്പെട്ടെന്നതിന് പാർട്ടി ഉത്തരം നൽകേണ്ട അവസ്ഥയിലാണ്. സംഭവം വിവാദമായി ആളിക്കത്തുന്നതിനിടയിൽ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ്  സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സിപിഎമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാൻ ഡിവൈഎഫ്ഐ‌യെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് അ​ദ്ദേഹം പറയുന്നത്.

സിപിഎമ്മിനെ സംരക്ഷിക്കാനായി കാപ്സ്യൂളുമായി മുഖ്യമന്ത്രിയും കണ്ണൂർ ലോക്സഭ സ്ഥാനാർത്ഥി കെ.കെ ശൈലജയും രം​ഗത്തെത്തിയിരുന്നു. എന്നാൽ ഇവയെല്ലാം പ്രതിരോധത്തിലാക്കും വിധത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. ഓരോ ദിവസം പുറത്തുവരുന്ന വിവരങ്ങൾ സിപിഎമ്മിനെ ഭയത്തിലാഴ്‌ത്തുന്നുണ്ടെന്നാണ് വിവരം.

Tags: PoliceCPMPanoor Bomb Attack
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies