ആടുകളെ വളർത്തി ജീവിക്കുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടിൽ . ആയിരങ്ങൾ കൊടുത്താണ് പലരും ആടുകളെ വാങ്ങുന്നത് . എന്നാൽ ഇറ്റലിയിലെ എലിക്കുഡി ദ്വീപിൽ നിന്ന് പണമൊന്നും നൽകാതെ തന്നെ എത്ര ആടുകളെ വേണമെങ്കിലും നിങ്ങൾക്ക് കൊണ്ടു പോകാം .
വടക്കൻ തീരത്തുള്ള ഏഴ് അയോലിയൻ ദ്വീപുകളിലൊന്നായ എലിക്കുഡി ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശവുമാണ്. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ഇവിടെ ആളുകളേക്കാൾ കൂടുതൽ ആടുകളാണ് ഉള്ളത്. ദ്വീപിൽ 100 ഓളം ആളുകൾ താമസിക്കുന്നു, എന്നാൽ ഇവിടെയുള്ള ആടുകളുടെ എണ്ണം 600 കവിയും . അതുകൊണ്ടാണ് ഇവിടെ നിന്ന് സൗജന്യമായി ആടുകളെ കൊണ്ടുപോകാൻ ആളുകൾക്ക് ഈ അതുല്യമായ ഓഫർ നൽകുന്നത്. എലിക്കുഡി ദ്വീപിന്റെ ഔദ്യോഗിക ഇമെയിലിൽ അപേക്ഷ സമർപ്പിക്കുകയും ,തുച്ഛമായ ഒരു തുക അടയ്ക്കുകയും വേണം. അതിനുശേഷം നിങ്ങൾക്ക് ആടുകളെ സ്വന്തമാക്കാം.
അപേക്ഷിച്ചതിന് ശേഷം 15 ദിവസത്തെ സമയം നൽകും . ഈ സമയപരിധിക്കുള്ളിൽ എത്ര ആടുകളെ വേണമെങ്കിലും പിടികൂടി കൂടെ കൊണ്ടുപോകാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ദ്വീപിൽ ആടുകളുടെ എണ്ണം 100 ആകുന്നത് വരെ മാത്രമാണ് ഈ ഓഫർ ലഭിക്കുക . ദ്വീപിന്റെ മേയർ റിക്കാർഡോ ഗുള്ളോ ‘അഡോപ്റ്റ് എ ഗോട്ട് പ്രോഗ്രാം’ എന്ന പേരിൽ ഒരു പ്രോഗ്രാം തന്നെ ഇതിനായി ആരംഭിച്ചു.