തൃശൂർ: സ്കൂളിന് സമീപത്തുള്ള പാടത്ത് നിന്ന് സ്ഫോടക വസ്തു കണ്ടെത്തി. തൃശൂർ കുന്നംകുളം ചിറ്റഞ്ഞൂരിലാണ് സംഭവം. വെടിക്കെട്ടിന് ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുവാണ് എന്നാണ് പ്രാഥമിക നിഗമനം.
മാനസികാസ്വാസ്ഥ്യമുള്ള യുവാവിനാണ് തെർമോക്കോൾ പെട്ടിയിൽ നിന്ന് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു ലഭിച്ചത്. സംഭവം അറിഞ്ഞ നാട്ടുകാർ കൗൺസിലറെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. കുന്നംകുളം പൊലീസെത്തി പരിശോധന നടത്തിയിട്ടുണ്ട്.