തൃശൂർ: കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി സ്വദേശി സൈനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൂന്ന് കുട്ടികളെ കിണറ്റിലെറിഞ്ഞിരുന്നു. ഇതിൽ രണ്ട് പേരും കൊല്ലപ്പെട്ടു. മക്കളായ അഭിജയ്, ആദിദേവ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നാമത്തെ കുഞ്ഞായ ഒന്നര വയസുകാരി ആശുപത്രിയിൽ ചികിത്സയിലാണ്.
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച സൈന ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, ആത്മഹത്യാശ്രമം, കുട്ടികളോടുള്ള അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.