അതിജീവനത്തിന്റെ സൂപ്പർ ഹീറോ; 'ജയ് ​ഗണേഷ്' നൽകുന്ന സന്ദേശം ഇത്...
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അതിജീവനത്തിന്റെ സൂപ്പർ ഹീറോ; ‘ജയ് ​ഗണേഷ്’ നൽകുന്ന സന്ദേശം ഇത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 09:39 pm IST
Facebook
Twitter
WhatsAppTelegram

എല്ലാ മനുഷ്യന്റെയുള്ളിലും ഒരു സൂപ്പർ ഹീറോ ഒളിഞ്ഞിരിപ്പുണ്ട് എന്ന സന്ദേശവുമായാണ് ‘ജയ് ​ഗണേഷ്’ ഇന്ന് തിയേറ്ററിലെത്തിയത്. ജീവിതത്തിൽ അസാധ്യമായ പലതിനെയും പരിശ്രമങ്ങളിലൂടെ നേടിയെടുക്കാൻ സാധിക്കുമെന്നതാണ് കഥ. അതുകൊണ്ട് തന്നെ ജയ് ​ഗണേഷിൽ സസ്പെൻസും ട്വിസ്റ്റും ത്രില്ലറുമെല്ലാമുണ്ട്. ര‍ഞ്ജിത്ത് ശങ്കറിന്റെ മറ്റ് ചിത്രങ്ങളെ പോലെ തന്നെ സാമൂഹ്യപ്രാധാന്യമുള്ള വിഷയത്തെക്കുറിച്ച് പ്രേക്ഷകർക്ക് മികച്ച സന്ദേശം നൽകുന്ന ചിത്രം കൂടിയാണ് ജയ്​ഗണേഷ്.

കോളേജിൽ പഠിക്കുന്ന കാലത്ത് അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട ​ഗണേഷെന്ന സാധാരാണ ചെറുപ്പക്കാരന്റെ ജീവിതത്തിലെ സംഭവങ്ങളാണ് ജയ് ​ഗണേഷ്. പ്രതിസന്ധികളെ വെല്ലുവിളികളായി നേരിട്ട് തന്റെ കഴിവുകളിലൂടെ ജീവിതത്തെ അതിജീവിക്കുകയാണ് ​ഗണേഷ്. ​ഗ്രാഫിക്സ് ഡിസൈനിം​ഗിലെ അസാമാന്യമായ കഴിവുകൊണ്ട് ഒരു കേസിലെ ​ഗതികളും മാറ്റി എടുക്കുന്നു.

ഒരു അനിമേഷൻ കഥയും ​ഗണേഷ് എഴുതുകയാണ്, ജയ് ​ഗണേഷ് എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. കുട്ടികൾക്കിടയിൽ ജയ് ​ഗണേഷ് തരം​ഗമാകുമ്പോൾ ​ഗണേഷും താൻ അറിയാതെ ഒരു സൂപ്പർ ഹീറോ ആയി മാറുന്നു. ഇവിടെ നിന്നുമാണ് ​ജയ് ​ഗണേഷ് എന്ന സൂപ്പർ ഹീറോ ഉദിക്കുന്നത്. പ്രതിസന്ധികൾ, നിരാശകൾ, പോരാട്ടങ്ങൾ ഇവയൊക്കെയും അതിജീവിക്കുകയാണ് ​ഗണേഷ്. ഇവയൊക്കെയും കഴിയുമ്പോൾ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലേക്ക് സിനിമ നമ്മളെ കൊണ്ട് പോകുന്നു. ഒരു സാധാരണ മനുഷ്യൻ തന്റെ അറിവുകൾ ഉപയോ​ഗിച്ച് വലിയൊരു കേസ് എങ്ങനെ അന്വേഷിക്കാമെന്നാണ് സിനിമ അടയാളപ്പെടുത്തുന്നത്. ഇതിലൂടെ എല്ലാ മനുഷ്യന്റെയുള്ളിലും കഴിവുകളും അതിജിവിക്കാനുള്ള സഹനശക്തിയും ഉണ്ടെന്ന സന്ദേശവും നൽകുകയാണ്.

ഉണ്ണി മുകുന്ദന്റെ വേറിട്ട പ്രകടനമാണ് സിനിമയിൽ എടുത്തു പറയേണ്ട മറ്റൊരു ഘടകം. ദിവ്യം​ഗനായ ഒരാളുടെ വീൽചെയറിലെ ജീവിതവും ഉണ്ണിമുകുന്ദൻ നന്നായി അവതരിപ്പിച്ചു. തന്റെ ഉള്ളിലെ എല്ലാ വികാരങ്ങളും ഉച്ചത്തിലുള്ള ശബ്ദത്തിലൂടെയും വിവിധ ഭാവങ്ങളിലൂടെയുമാണ് ​ഗണേഷ് അറിയിച്ചത്.

തിരക്കഥയും സംവിധാനവും മികച്ച രീതിയിൽ കൈകാര്യം ചെയ്ത രഞ്ജിത്ത് ശങ്കർ സിനിമയിൽ മാലിന്യ പ്രശ്നത്തിനും പ്രധാന്യം കൊടുക്കുന്നു. സിനിമയിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം എഡിറ്റിം​ഗാണ്. ഇഴച്ചിൽ ഇല്ലാതെ സസ്പെൻസും ത്രില്ലറും നിലനിർത്താൻ എഡിറ്റർക്കും സാധിച്ചു. ശങ്കര്‍ ശര്‍മ്മയുടെ സംഗീതവും കൂടെയാകുമ്പോൾ സിനിമ പൂർണമായും പ്രേക്ഷകരോട് നീതിപുലർത്തുന്നു.

ചിത്രത്തിൽ നായിക ആയി എത്തുന്നത് മഹിമ നമ്പ്യാരാണ്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ജോമോളും പ്രധാന കഥാപാത്രത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ​ഉണ്ണി മുകുന്ദന്റെ അച്ഛനായെത്തുന്ന അശോകനും ചിത്രത്തിൽ വളരെ പ്രാധാന്യമുണ്ട്. സിനിമയിലെ ഓരോ അഭിനേതാക്കളും ഒപ്പത്തിനൊപ്പം മികച്ച പ്രകടനം കാഴ്‌ച്ച വെച്ചെന്നു ആസ്വാധകർ സാക്ഷ്യപെടുത്തുമ്പോൾ കാണാൻ കാത്തിരിക്കുന്നവർക്കും ആവേശം ഉയരുകയാണ്.

Tags: JAI GANESH REVIEWUnni MukundanJAI GANESH
Share
Tweet
SendShare

More News from this section

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

Latest News

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies