ആരും താമസമില്ലെങ്കില്‍ ആ സ്ഥലം മറ്റൊരാള്‍ക്ക് വെറുതെ നല്‍കാമെന്നാണോ അര്‍ത്ഥം; കച്ചത്തീവിനെതിരായ പരാമര്‍ശം അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരും താമസമില്ലെങ്കില്‍ ആ സ്ഥലം മറ്റൊരാള്‍ക്ക് വെറുതെ നല്‍കാമെന്നാണോ അര്‍ത്ഥം; കച്ചത്തീവിനെതിരായ പരാമര്‍ശം അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 06:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: 1974ല്‍ കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്ത നടപടിയെ ന്യായീകരിച്ച് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കച്ചത്തീവ് വളരെ ചെറിയ ദ്വീപാണെന്നും അവിടെ ആരും താമസമില്ലെന്നുമാണ് ദിഗ്‌വിജയ് സിംഗ് പറഞ്ഞത്. ആരും അവിടെ താമസമില്ലെന്ന് കരുതി നിങ്ങള്‍ക്ക് അത് മറ്റാര്‍ക്കെങ്കിലും വെറുതെ നല്‍കാമെന്നാണോ അര്‍ത്ഥമെന്ന് പ്രധാനമന്ത്രി ചോദിച്ചു. രാജസ്ഥാനിലെ കരൗലിയില്‍ നടന്ന ഒരു പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കച്ചത്തീവില്‍ ആരും താമസമില്ലെങ്കില്‍ അത് വെറുതെ മറ്റൊരു രാജ്യത്തിന് നല്‍കാമെന്നാണോ നിങ്ങള്‍ കരുതുന്നത്? അങ്ങനെ ആണെങ്കില്‍ ഇവിടം ഒരു മരുഭൂമിയാണ്. ഇവിടെ ആരും താമസിക്കുന്നില്ലെന്ന് പറഞ്ഞ് നിങ്ങള്‍ ഈ സ്ഥലം മറ്റൊരാള്‍ക്ക് കൊടുക്കുമോ? ഒരു നാട്ടില്‍ ജനവാസമില്ലാത്ത സ്ഥലം ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് വെറും ഒരു തുണ്ട് ഭൂമി മാത്രമാണ്. രാജസ്ഥാനിലെ ഏത് സ്ഥലവും അങ്ങനെ അവര്‍ കൊടുത്തേക്കുമെന്നും” പ്രധാനമന്ത്രി വിമര്‍ശിച്ചു.

അക്‌സായ് ചിന്‍ തരിശുഭൂമിയാണെന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പരാമര്‍ശത്തിന് സമമാണ് ദിഗ്‌വിജയ് സിംഗിന്റെ വാക്കുകള്‍ എന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്‌  ബിജെപി അദ്ധ്യക്ഷന്‍ കെ അണ്ണാമലൈയും ദിഗ്‌വിജയ് സിംഗിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച ചെയ്തതില്‍ കോണ്‍ഗ്രസിന് ഇപ്പോഴും കുറ്റബോധമില്ലെന്ന് അണ്ണാമലൈ ആരോപിച്ചു. ‘

‘ രാജ്യത്തിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച ചെയ്തതിനും, നമ്മുടെ മത്സ്യത്തൊഴിലാളികളുടെ
ജീവന്‍ അപകടത്തിലാക്കിയതിനും കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും ഒരു കുറ്റബോധവും കാണിക്കുന്നില്ല. ഒരു പുല്ല് പോലും മുളയ്‌ക്കാത്ത സ്ഥലമെന്നാണ് അക്‌സായി ചിന്നിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ പറഞ്ഞത്. ഇപ്പോള്‍ കച്ചത്തീവിന്റെ കാര്യം വരുമ്പോള്‍ അവിടെ ആരാണ് താമസിക്കുന്നത് എന്നാണ് അവര്‍ ചോദിക്കുന്നത്. കോണ്‍ഗ്രസിന്റെ ചിന്താഗതിയെ ആണ് ഇത്തരം പ്രസ്താവനകള്‍ പ്രതിഫലിപ്പിക്കുന്നത്”. അണ്ണാമലൈ പറഞ്ഞു.

Tags: pm modikatchatheevu
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies