കോതമം​ഗലത്ത് കാട്ടാന കിണറ്റിൽ വീണു

Published by
Janam Web Desk

കൊച്ചി: കോതമം​ഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാ​ഗം പ്ലാച്ചേരിയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ചെറിയ കുളത്തിന് സമാനമായ കിണറ്റിലാണ് കാട്ടാന വീണത്. ചതുരാകൃതിയിലുള്ള കിണറിന് ആഴമില്ലെന്നത് പ്രതീക്ഷ നൽകുന്നു. സ്ഥിരം പ്രശ്നക്കാരനായ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Share
Leave a Comment