കൊച്ചി: സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് 100 രൂപ വർദ്ധിച്ച് 6,720 രൂപയായി. ഇതോടെ പവന് 800 രൂപ കൂടി 53,760 രൂപയായി.
ഈ മാസാരംഭം മുതൽ സ്വർണവില റെക്കോർഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയും വർദ്ധിച്ച് 52,880 രൂപ നിരക്കിലായിരുന്നു വ്യാപാരം.