മുംബൈ: താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ വിഷു ആഘോഷം ഞായറാഴ്ച നടക്കും. ഈ വർഷവും അസോസിയേഷൻ അംഗങ്ങൾക്കായി വിഷുക്കണി ഒരുക്കും. വിഷു ദിനത്തിൽ രാവിലെ 7.30. മുതൽ 9.30 വരെ വൃന്ദാവനിലെ അസോസിയേഷൻ ഓഫീസിൽ വിഷുക്കണി ദർശനം നടക്കും. എല്ലാവർക്കും വിഷു കൈനീട്ടവും പായസവും നൽകുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപെടുക
91673 46142
98675 23320