കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കോൺഗ്രസും യുഡിഎഫും സമ്മതിക്കില്ലെന്ന് വിഡി സതീശൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കോൺഗ്രസും യുഡിഎഫും സമ്മതിക്കില്ലെന്ന് വിഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 12:36 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കോൺഗ്രസും യുഡിഎഫും സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ബിജെപിക്ക് വിജയപ്രതീക്ഷയുളളിടത്തെല്ലാം യുഡിഎഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വി.ഡി സതീശൻ അവകാശപ്പെട്ടു.

തൃശൂരിൽ ഉൾപ്പെടെ സിപിഎം ബിജെപിയെ സഹായിക്കുകയാണെന്ന ആരോപണവും സതീശൻ ഉന്നയിച്ചു. കോൺഗ്രസ് ദുർബ്ബലമായാൽ ബിജെപിക്കാണ് സഹായം. മുഖ്യമന്ത്രി കോൺഗ്രസിനെതിരെ നിരന്തരം പ്രസംഗിക്കുകയാണ്. കരുവന്നൂരിൽ കോടിക്കണക്കിന് രൂപയാണ് സിപിഎം കൊളളയടിച്ചിരിക്കുന്നത്. വ്യാജ അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയാണ് സിപിഎമ്മിന്റെ കൈയ്യിൽ ഉളളത്. ആ ഭയമാണ് പിണറായിയെയും സിപിഎമ്മിനെയും ഭരിക്കുന്നത്. ബിജെപി ആ ഭയം മുതലെടുക്കാൻ നോക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായി മോദി ഭരണകൂടം ചെയ്ത എല്ലാ നിയമങ്ങളും കോൺഗ്രസ് അധികാരത്തിലെത്തിയാൽ റദ്ദാക്കുമെന്നും വിഡി സതീശൻ പറഞ്ഞു. പൗരത്വ ഭേദഗതിയെക്കുറിച്ചുളള വാർത്തകൾ മാത്രമാണ് മുഖ്യമന്ത്രി വായിക്കുന്നത്. അല്ലാതെ രാജ്യത്ത് എന്ത് നടക്കുന്നുവെന്ന് അറിയില്ല. മുഖ്യമന്ത്രി ബാക്കി മുഖ്യധാര മാദ്ധ്യമങ്ങൾ കൂടി വായിക്കണം. ദേശാഭിമാനിയും കൈരളിയും മാത്രം വായിക്കുകയും കാണുകയും ചെയ്യുന്നതുകൊണ്ടാണ് ഇതു തന്നെ പറയുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

കെ ഫോൺ പദ്ധതി പരാജയമായിരുന്നുവെന്നും സർക്കാരിന് വൻ നഷ്ടമാണുണ്ടായതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. 1500 കോടി രൂപ മുടക്കിയാണ് കെ ഫോൺ നടപ്പിലാക്കുന്നത്. 2017 ൽ കൊണ്ടുവന്നു. 18 മാസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് പറഞ്ഞത്. 2024 ലും പൂർത്തിയാക്കിയില്ല. 20 ലക്ഷം പേർക്ക് നൽകുമെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് ഓരോ നിയോജക മണ്ഡലത്തിലും ആയിരം പേർക്ക് വെച്ച് ഒരു ലക്ഷത്തി നാൽപതിനായിരം ആക്കി. പിന്നീട് 14000 ആക്കി കുറച്ചു. ഇപ്പോൾ 7000 പേർക്ക് പോലും കണക്ഷൻ നൽകാതെ കമ്പനി പണി നിർത്തി പോയി.

18 മാസങ്ങൾ കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതി ടെൻഡർ നടപടി കഴിഞ്ഞിട്ട് ഏഴ് കൊല്ലമായി. 1000 കോടി രൂപയുടെ പദ്ധതി 1500 കോടിയാക്കി. മുഖ്യമന്ത്രിയുമായി ബന്ധമുളള കമ്പനികളാണ് പിന്നിൽ. കുറച്ചു സർക്കാരോഫീസിൽ മാത്രമാണ് കണക്ഷൻ കൊടുത്തിട്ടുളളതെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Tags: VD SatheesanLok sabha Election 2024
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies