ഒടുവിൽ ഫെഫ്കയ്ക്ക് മുന്നിൽ മുട്ടുകുത്തി പിവിആർ; മലയാള സിനിമകൾ പ്രദർശിപ്പിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടുവിൽ ഫെഫ്കയ്‌ക്ക് മുന്നിൽ മുട്ടുകുത്തി പിവിആർ; മലയാള സിനിമകൾ പ്രദർശിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 07:49 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി പിവിആർ. ഫെഫ്കയുമായി വൈകിട്ട് നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാനുള്ള അനുമതി നൽകില്ലെന്ന് ഫെഫ്ക പ്രതിനിധികൾ അറിയിച്ചതോടെയാണ് പിവിആർ തീരുമാനത്തിൽ നിന്ന് പിന്മാറിയത്.

മലയാള സിനിമകൾ രാജ്യത്തെ എല്ലാ പിവിആർ സ്‌ക്രീനിലും പ്രദർശിപ്പിക്കണമെന്നായിരുന്നു ഫെഫ്കയുടെ ആവശ്യം. എം.എ യൂസഫലി ഇടപെട്ടട്ടതോടെയാണ് ആവശ്യങ്ങൾ ഫലം കണ്ടതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. പിവിആർ പ്രതിനിധികളുമായി സംസാരിച്ച് തർക്കമുള്ള രണ്ട് സ്‌ക്രീനുകളിലൊഴികെ എല്ലാ സ്‌ക്രീനുകളിലും മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ ധാരണയായെന്നും അദ്ദേഹം പറഞ്ഞു. ഫെഫ്കയുടെ ശക്തമായ ഇടപെടലിൽ സന്തോഷം പങ്കുവച്ച് സംവിധായകൻ ബ്ലെസി രംഗത്തെത്തി. സിനിമാ മേഖലയുടെ ഭാവി മുന്നിൽ കണ്ടുള്ള നിലപാടാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയാണ് പിവിആർ മലയാള സിനിമകളോട് നിസ്സഹകരണം കാണിച്ചത്. പിന്നാലെ ഏപ്രിൽ 11 റിലീസ് ചെയ്ത മൂന്ന് മലയാള സിനിമകളും പ്രദർശിപ്പിക്കില്ലെന്ന് പിവിആർ അറിയിച്ചു. അന്നേ ദിവസം റിലീസ് ചെയ്ത ജയ് ഗണേഷ്, ആവേശം, വർഷങ്ങൾക്കു ശേഷം തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കില്ലെന്നും പിവിആർ അറിയിച്ചു.

പിവിആർ കയ്യൂക്ക് കാണിക്കുകയാണെന്നായിരുന്നു ഫെഫ്കയുടെ വിമർശനം. പ്രദർശനം നിർത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നൽകാതെ ഇനി സിനിമകൾ നൽകില്ലെന്നും ഫെഫ്ക പ്രതിനിധികൾ രാവിലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്‌ക്രീനുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു

പരീഷാ കാലത്തിന് ശേഷം മലയാളത്തിൽ നിന്നും വമ്പൻ റിലീസുകൾ ഉണ്ടായത് ഏപ്രിലിൽ ആയിരുന്നു. പിവിആറിന്റെ തീരുമാനത്തിലൂടെ മലയാള സിനിമാ വ്യാവസായത്തിൽ വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന് പുറത്ത് മലയാള സിനിമകൾ ഏറ്റവുമധികം റിലീസ് ചെയ്യുന്ന മൾട്ടിപ്ലെക്‌സ് ശൃംഖലയാണ് പിവിആർ.

Tags: pvr
ShareTweetSendShare

More News from this section

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies