പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ ഷിജ ജിനു നിർമ്മിച്ച് അമൻ റാഫി സംവിധാനം നിർവഹിക്കുന്ന ‘ബിഹൈൻഡ്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഉടൻ തന്നെ റിലീസ് ചെയ്യും.
മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ കാതൽ കൊണ്ടേൻ, 7G റെയിൻബോ കോളനി, മധുരൈ, പുതുപ്പേട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയ അഗർവാൾ മുഖ്യവേഷത്തിലെത്തുന്നു. ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ മ്യൂസിക് പാർടണർ സരിഗമയാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്ദീപ് ശങ്കറും ടി ഷമീർ മുഹമ്മദും ചേർന്നാണ്. മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് ആൻസാറും ചേർന്ന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ബി ജി എം മുരളി അപ്പാടത്ത്, എഡിറ്റർ വൈശാഖ് രാജൻ. ചീഫ് അസോസിയേറ്റ് വൈശാഖ് എം സുകുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് മന്നലാംകുന്ന്, പി ആർ ഒ ശിവപ്രസാദ് പി, എ എസ് ദിനേശ്