LDFഉം UDFഉം കണ്ടില്ലെന്ന് നടിച്ചവരെ ബിജെപി ചേർത്തുപിടിക്കും; മത്സ്യത്തൊഴിലാളികളുടെ അന്തസുയർത്തിപ്പിടിക്കാൻ നടപടികൾ കൈക്കൊള്ളും; മോദിയുടെ ​ഗ്യാരന്റി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

LDFഉം UDFഉം കണ്ടില്ലെന്ന് നടിച്ചവരെ ബിജെപി ചേർത്തുപിടിക്കും; മത്സ്യത്തൊഴിലാളികളുടെ അന്തസുയർത്തിപ്പിടിക്കാൻ നടപടികൾ കൈക്കൊള്ളും; മോദിയുടെ ​ഗ്യാരന്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 04:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബിജെപിയുടെ പ്രകടന പത്രികയാണ് മോദിയുടെ ഗ്യാരന്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാനിരിക്കുന്ന അഞ്ചുവർഷത്തിനുള്ളിൽ ഭാരതം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള നാടായി ഇന്ത്യ മാറുമെന്നുമാണ് മോദിയുടെ ​ഗ്യാരന്റിയെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ തുക കർഷകർക്ക് ലഭിക്കുമെന്നത് മോദിയുടെ ഗ്യാരന്റിയാണ്. ബഹിരാകാശത്തേക്ക് ഭാരതീയനെ എത്തിക്കുമെന്നത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കടയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത ഏതാനും വർഷത്തിനുള്ളിൽ റെയിൽവേ രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാകും. വന്ദേ ഭാരത് സ്ലീപ്പർ, ചെയർ കാർ, മെട്രോ ഇവയെല്ലാം ഭാരതം വികസനത്തിലേക്ക് കുതിക്കുന്നതിന്റെ അടയാളങ്ങളാകും. ദക്ഷിണ ഭാരതത്തിലേക്ക് ബുള്ളറ്റ് ട്രെയിൻ എത്തും. കേരളത്തിന്റെ വികസനത്തിനായി വിശദമായ റോഡ്-മാപ്പ് ആണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്. ടൂറിസം രംഗത്ത് സമഗ്ര വികസനമാണ് ബിജെപിയുടെ ലക്ഷ്യം.

കേരളത്തിൽ ഇക്കോ ടൂറിസം സെന്ററിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഹോംസ്റ്റേകൾ നിർമ്മിക്കാൻ വനിതകൾക്ക് സാമ്പത്തിക സഹായം നൽകും. അത്തരത്തിലുള്ള വരുമാനം വനവാസികൾക്കായിരിക്കും ഏറ്റവുമധികം ​ഗുണം ചെയ്യുക. എൽഡിഎഫും യുഡിഎഫും കണ്ടില്ലെന്നു നടിച്ചവരെ ബിജെപി ചേർത്ത് പിടിക്കും. ധീവരജനതയുടെ സംരക്ഷണത്തിനായി ബിജെപി പ്രതിജ്ഞാബദ്ധരാണ്. കേരളത്തിലെ മീൻപിടുത്തക്കാർക്ക് ബിജെപിയുടെ ക്ഷേമപദ്ധതികൾ ഏറെ പ്രയോജനം ചെയ്യും. മത്സ്യത്തൊഴിലാളികളുടെ അന്തസുയർത്തിപ്പിടിക്കുന്നതിന് നടപടികൾ സ്വീകരിക്കും.

കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പോക്കറ്റിലാക്കി ക്രെഡിറ്റ് എടുക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. കോൺഗ്രസും എൽഡിഎഫും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് തെളിയിച്ചു. ഇരുകക്ഷികളുടെയും രാഷ്‌ട്രീയത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞു. കേരളത്തിൽ ഇരുവരും ഏറ്റുമുട്ടുന്നു. ഇതേ ആൾക്കാർ ഡൽഹിയിൽ കൂട്ടുകൂടാൻ യോ​ഗം നടത്തുന്നു. ഇവിടെ ശത്രുക്കളായ കോൺഗ്രസും ഇടതുമുന്നണിയും ഡൽഹിയിൽ കെട്ടിപ്പിടിക്കുകയും തിരുനെൽവേലിയിൽ ഏറ്റുമുട്ടുകയും ചെയ്യുന്നു.

കേരളത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജനങ്ങൾക്ക് ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നില്ല. ഇതിന്റെ ഉത്തരവാദിത്വം ആർക്കാണ്? കേരളത്തിലെ കയർ വ്യവസായം തകരാൻ കാരണമെന്താണ്? ഇടതുമുന്നണിയും കോൺ​ഗ്രസും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. കോൺഗ്രസിനെയും ഇടതിനെയും രാജ്യം തള്ളിക്കളഞ്ഞതാണ്. അഴിമതിയും വികസന വിരുദ്ധതയുമാണ് ഇരുകക്ഷികളുടെയും മുഖമുദ്ര. കേരളത്തിൽ രാഷ്‌ട്രീയ കൊലപാതകവും സ്ത്രീകൾക്കെതിരായ അതിക്രമവും വർദ്ധിച്ചു വരികയാണ്. സ്വർണക്കടത്തുകാർക്ക് സംരക്ഷണം നൽകിയെന്ന ആരോപണം നേരിടുന്നവരാണ് കേരളം ഭരിക്കുന്നത്. കുറ്റക്കാരെ രക്ഷിക്കാൻ കൂട്ടുനിൽക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും നരേന്ദ്രമോദി വിമർശിച്ചു.

Tags: Narendra ModiBJPndakattakkada
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies